സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​: കർഷകർ ഓരുവെ​ള്ള ഭീ​ഷ​ണിയിലെന്ന്
Friday, January 15, 2021 10:31 PM IST
ആ​ല​പ്പു​ഴ: ച​ട്ട​പ്പ​ടി തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ലെ വ​കു​പ്പു​ത​ല മ​ത്സ​ര​വും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്തനത്തിൽ വ​ലി​യ​തോ​തി​ൽ ത​ട​സം നേ​രി​ട്ട​താ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടനാ​ടി​ന്‍റെ​ വ​ട​ക്കു​ഭാ​ഗ​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നു വ​ലി​യ​തോ​തി​ലു​ള്ള ഭീ​ഷ​ണി നേ​രി​ട്ട​പ്പോ​ൾ തെ​ക്കു ഭാ​ഗ​ത്ത് ഓ​രുവെ​ള്ള​ത്തി​ന്‍റെ ഭീ​ഷ​ണി ഉ​ണ്ടാ​യ​ത് ജ​ല​സേ​ച​നവ​കു​പ്പി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യി​ലുണ്ടാ​യ പി​ഴ​വു​മൂ​ലമാണ്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേയോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന ക​രു​വാ​റ്റ, ചെ​റു​ത​ന, ത​ക​ഴി, പു​റ​ക്കാ​ട്, വീ​യ​പു​രം എന്നീ പഞ്ചായത്തുകളിലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്തി​നു 25 മു​ത​ൽ 35 ദി​വ​സം വ​രെ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴാ​ണ് നെ​ല്ലി​ന്‍റെ തൂ​ക്ക​ത്തെ ബാ​ധി​ക്കും വി​ധ​മു​ള്ള ഓ​രു​ജ​ല ഭീ​ഷ​ണി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. സ​മ​യം തെ​റ്റിയു​ണ്ടാ​കു​ന്ന വേ​ലി​യേ​റ്റം കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും വേ​ണ്ട ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്നും മാ​ത്യു ചെ​റുപ​റ​ന്പ​ൻ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.