സെ​സും സ​ർ​ചാ​ർ​ജും: കേ​ന്ദ്ര​നീ​ക്കം ജ​ന​ദ്രോ​ഹ​പ​ര​മെ​ന്ന്
Wednesday, January 13, 2021 10:30 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​യു​ടെ മ​റ​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് പെ​ട്രോ​ളി​നും ഡീ​സ​ലി​നും സെ​സും സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി ഖ​ജ​നാ​വ് നി​റ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ക​ടു​ത്ത ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ.
ഇ​ന്ധ​ന​വി​ല​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന​ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ചെ​ല​വും ച​ര​ക്കു​ക​ട​ത്തു​കൂ​ലി​യും വ​ർ​ധി​പ്പി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ക​യും വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ജ​ന​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.