പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ പി.ബി. നൂഹ് നിർവഹിച്ചു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിതീഷ് ഐസക് സാമുവല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഇലന്തൂര്‍ നേഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല: പുഷ്പഗിരി ഡെന്റൽ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. മെഡിസിറ്റി ഡയറക്ടർ ഫാ. എബി വടക്കുംതല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ. തോമസ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. റിനോ രൂപക്ക് സോമൻ, ഡോ. ആനി സൂസൻ തോമസ്, ഡോ. സുനു ആലീസ് ചെറിയാൻ, അപർണ തോമസ്, അൻസു ആൻ രാജ്, അനു അന്ന വിൽസൺ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ പ്രദർശനവും നടത്തി.
ഓമല്ലൂർ: ആര്യഭാരതി ഹൈസ്കൂളിലെ ആരോഗ്യക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകഎയ്ഡ്സ് ദിനാചരണം നടത്തി. ഓൺലൈനായി നടത്തിയ ആരോഗ്യബോധവത്കരണ ക്ലാസ് എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ലിജു ജോർജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.എസ്. രശ്മി ക്ലാസ് നയിച്ചു. മിനി കുരുവിള, സ്നേഹ അന്ന ജോസ്, സിൽവിൻ, ബി. തോമസ് എന്നിവർ പ്രസംഗിച്ചു.
കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പത്തനംതിട്ട: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (പൂവപ്പുഴ, നല്ലൂര് സ്ഥാനം, മേത്രക്കോവില് ഭാഗം), പ്രദേശങ്ങളെ ഇന്നു മുതല്‍ കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി.