ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ഡോ. ​ഗീ​വ​ർ​ഗീ​സ് മാർ കൂ​റി​ലോ​സ്
Saturday, November 28, 2020 10:30 PM IST
തി​രു​വ​ല്ല: നൂ​റ്റാ​ണ്ടു​ക​ളാ​യി കൈ​മാ​റി​വ​ന്ന വി​ശ്വാ​സ​പൈ​തൃ​ക​വും പ​ടു​ത്തു​യ​ർ​ത്തി​യ ദേ​വാ​ ല​യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ സ​ഹ​ന​സ​മ​ര മാ​ർ​ഗ​ ങ്ങ​ളി​ലൂ​ടെ യാ​ക്കോ​ബാ​യ സ​ഭ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്.
നി​ര​ണം ഭ​ദ്രാ​സ​ന വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി​യും എ​ൽ​ഡേ​ഴ്സ് ഫോ​റ​വും ക്ര​മീ​ക​രി​ച്ച സാ​യാ​ഹ്ന ധ​ർ​ണ​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​എം.​ജെ.​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ ഫാ. ​ജെ​റി കു​ര്യ​ൻ, ഫാ.​റെ​ജി മാ​ത്യു ഷെ​വ. ഉ​മ്മ​ച്ച​ൻ വേ​ങ്ക​ട​ത്, സു​രേ​ഷ് ജെ​യിം​സ് വ​ഞ്ചി​പ്പാ​ലം, ടി.​എം. മാ​ത്യു, വി.​എം. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.