മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ മുൻ പ്രസിഡന്റ് അടക്കം വിമതവേഷത്തിൽ എത്തിയത് യുഡിഎഫിന് ഭീഷണിയാണ്.
ഒന്നാം വാർഡിലാണ് മുൻ പ്രസിഡന്റ് സൂസൻ ബിനു വിമതയായി മത്സരിക്കുന്നത്. നാലാംവാർഡിൽ റെജി, അഞ്ചിൽ വർഗീസ് പൂതക്കുഴിയിൽ എന്നിവരും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരരംഗത്തുണ്ട്. വിമതഭീഷണി ഇല്ലെങ്കിലും പ്രാദേശികമായ ചില പ്രശ്നങ്ങൾ പഞ്ചായത്തിൽ എൽഡിഎഫിനെയും ബാധിച്ചിരുന്നു.
എൽഡിഎഫ് കൂടി പിന്തുണച്ച കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റ് റെജി ചാക്കോ ഇത്തവണ 14 -ാം വാർഡിൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
കഴിഞ്ഞതവണ ഇരുമുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വതന്ത്രനായിരുന്ന റെജി ചാക്കോയെ പിന്തുണയ്ക്കാൻ എൽഡിഎഫ് തയാറായത്.
ഇത്തവണ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വനിതാ സംവരണമാണ്. മുൻ വനിതാ പ്രസിഡന്റുമാരിൽ മടുക്കോലി വാർഡിൽ സൂസൻ തോംസണും ഒന്നാം വാർഡിൽ സൂസൻ ബിനുവും മത്സരരംഗത്തുണ്ട്.
കല്ലൂപ്പാറയിലെ സ്ഥാനാർഥിപ്പട്ടിക.
1. ചെങ്ങരൂർ - റേച്ചൽ സാമുവൽ (കോൺ), ലൈസാമ്മ (സി പിഐ സ്വത), രാജി (ബിജെപി),സൂസൻ ബിനു (സ്വത).
2. കാഞ്ഞിരത്തിങ്കൽ - എബി മേക്കരിങ്ങാട്ട് (കോൺ), സുദീപ് കുമാർ സി.എസ്. (സിപിഎം), ഹരികുമാർ (ബിജെപി).
3. മടുക്കോലി - സൂസൻ തോംസൺ (കോൺ), കുഞ്ഞുമോൾ (ജനതാദൾ-എസ്), അനില (ബിജെപി), മോളി ചാക്കോ (സ്വത), പി. ശലോമി (സ്വത).
4. തുണ്ടിയകുളം - ഷൈലമ്മ മാത്യു (കേരള കോൺ. ജോസഫ്), രതീഷ് പീറ്റർ (സിപിഎം), സുബി (എൻഡിഎ സ്വത.), നിതിൻ ജേക്കബ് ജോർജ് (സ്വത.), റെജി (സ്വത.)
5. തുരുത്തിക്കാട് - ബെൻസി അലക്സ് (കോൺ), മറിയാമ്മ (സിപിഎം സ്വത.), പി.ആർ. അരുൺ (ബിജെപി), വർഗീസ് പൂതക്കുഴിയിൽ (സ്വത.).
6. കുംഭമല - അജു മേരി വർഗീസ് (കേരള കോൺ. ജോസഫ്), അന്നമ്മ പോൾ (സിപിഎം), പി.എസ്. ബിനി (ബിജെപി).
7. അമ്പാട്ടുഭാഗം - കെ.കെ. ശശി (കോൺ.), സത്യൻ (സിപിഎം), രാമചന്ദ്രൻ (ബിജെപി),
8. മഠത്തുംഭാഗം വടക്ക് - ജിഷ ബേബി (കോൺ), ശോശാമ്മ ഈശോ (സിപിഎം), താരാലക്ഷ്മി (ബിജെപി).
9 - ചെറുമത - ടി.എം. മാത്യു താനത്ത് (കേരള കോൺ. ജോസഫ്), പ്രസാദ് കെ. മാത്യു (കേരള കോൺ. (എം) ജോസ്), മനു ടി. ടി. (എൻഡിഎ സ്വത).
10. കല്ലൂർ- ഗീത ശ്രീകുമാർ (കോൺ), റോസമ്മ (സിപിഎം സ്വത.), ഡോ. മഞ്ജു ഇണ്ടംതുരുത്തിൽ (ബിജെപി), സൂസൻ അലക്സ് (സ്വത.).
11. ചാക്കോംഭാഗം - ബിന്ദു സാബു (കോൺ), മനുഭായ് മോഹൻ (സിപിഎം), രമ്യ ടി. രാജൻ (എൻഡിഎ സ്വത).
12. കടമാൻകുളം-ജ്യോതി (കേരള കോൺ. ജോസഫ്), ശാലിനി രാജേഷ് (സിപിഎം സ്വത.), വിനീത് ടി. (എൻഡിഎ സ്വത.).
13. ശാസ്താങ്കൽ - ചെറിയാൻ മണ്ണഞ്ചേരി (കോൺ), തോമസ് ചാണ്ടപ്പിള്ള (കേരള കോൺ. (എം) ജോസ്), എം.ആർ. ശ്രീകുമാർ (ബിജെപി).
14 പുതുശേരി- റെജി ചാക്കോ വാക്കയിൽ (കോൺ), ജോൺസൻ (സിപിഐ), ചെറിയാൻ വാക്കയിൽ (ബിജെപി).