മൂ​ന്ന് പ​ന്നി​ക​ളെ കൊ​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ല്‍ അ​യി​രൂ​ര്‍
Sunday, November 22, 2020 10:26 PM IST
അ​യി​രൂ​ര്‍: ക​ര്‍​ഷ​ക ജ​ന​ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ച് മൂ​ന്ന് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ന്‍ ക​ഴി​ഞ്ഞ ഏ​ക പ​ഞ്ചാ​യ​ത്ത് അ​യി​രൂ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യം പ​ന്നി​യെ വെ​ടി​വ​ച്ചി​ട്ട​തു അ​യി​രൂ​രി​ലാ​ണ്.
പി​ന്നീ​ട് ര​ണ്ടെ​ണ്ണ​ത്തി​നെ​കൂ​ടി കൊ​ന്നു. പ​ന്നി​യെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ലും അം​ഗീ​കൃ​ത തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വി​ല്‍ അ​തു​പ​യോ​ഗി​ക്കാ​നാ​കി​ല്ല.
ഒ​രു​മാ​സ​ത്തി​നി​ടെ​യാ​ണ് മൂ​ന്ന് പ​ന്നി​ക​ളെ അ​യി​രൂ​രി​ല്‍ കൊ​ന്ന​ത്.
പ​ക്ഷേ ഇ​പ്പോ​ഴും ശ​ല്യ​ത്തി​ന് അ​റു​തി​യാ​യി​ട്ടി​ല്ല. കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ളി​ല്‍ നി​ന്നാ​ണ് ഓ​രോ​ന്ന് വെ​ടി​യേ​റ്റു വീ​ണ​ത്. മൂ​ന്നു​പേ​ര്‍​ക്കാ​ണ് അ​യി​രൂ​രി​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​യി അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടു.
കെ. ​വി. തോ​മ​സ് കു​രു​ടാ​മ​ണ്ണി​ല്‍ (70), എം.​സി. മാ​ത്യു അ​രു​വി​ക്ക​ല്‍ (70) എ​ന്നി​വ​ര്‍ തോ​ക്ക് എ​ടു​ത്ത​പ്പോ​ള്‍ വ​ഴി തെ​ളി​ക്കാ​ന്‍ ജാ​ഗ്ര​താ സ​മി​തി ക​ണ്‍​വീ​ന​ര്‍ ജോ​മോ​ന്‍ കു​രു​ടാ​മ​ണ്ണി​ലു​മു​ണ്ടാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ടി.​ടി. തോ​മ​സു​കു​ട്ടി​യും മെം​ബ​ര്‍​മാ​രും സ​ഹാ​യ​വു​മാ​യി ഒ​പ്പം​നി​ന്നു.
ഒ​ക്ടോ​ബ​ര്‍ 23 ന് ​രാ​ത്രി മ​താ​പ്പാ​റ കു​രു​ടാ​മ​ണ്ണി​ല്‍ ബി​ജു​വി​ന്റെ കൃ​ഷി​യി​ട​ത്തി​ല്‍ ആ​ദ്യ​വെ​ടി പൊ​ട്ടി.
ച​ത്തു​വീ​ണ പ​ന്നി​യു​ടെ മ​ഹ​സ​ര്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക്കി അ​ഞ്ച് അ​ടി താ​ഴ്ച​യി​ല്‍ മ​ണ്ണെ​ണ്ണ, ഡീ​സ​ല്‍ എ​ന്നി​വ ഒ​ഴി​ച്ച് ക​ത്തി​ച്ചു കു​ഴി​ച്ചി​ട്ട​തോ​ടെ ആ​ദ്യ ശ്ര​മം വി​ജ​യം​കു​റി​ച്ചു. പി​ന്നീ​ട് പാ​ല​പു​രം മു​ഴ​യ​ല്‍ പു​ന്ന​ക്ക​ല്‍, തേ​ക്കു​ങ്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടു പ​ന്നി​ക​ള്‍ കൂ​ടി വെ​ടി​യേ​റ്റു വീ​ണു. ക​ര്‍​മേ​ല്‍ റോ​ഡ​രി​കി​ലും ചാ​യ​ല്‍​പ്പ​ള്ളി​യ്ക്കു സ​മീ​പ​വും ര​ണ്ട് പ​ന്നി​ക​ള്‍​ക്ക് വെ​ടി​യേ​റ്റെ​ങ്കി​ലും ഇ​ഞ്ച​ക്കാ​ടു​ക​ളി​ലേ​ക്ക് ഇ​വ ഓ​ടി​മ​റ​ഞ്ഞു.
വ്യോ​മ​സേ​ന​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ബി​എ​സ്എ​ന്‍​എ​ല്ലി​ല്‍ ജോ​ലി ചെ​യ്ത തോ​മ​സ് കു​രു​ടാ​മ​ണ്ണി​ലി​ന് ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ഉ​ണ്ട്.
ത​മി​ഴ്നാ​ട് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച മാ​ത്യു അ​രു​വി​ക്ക​ലി​ന് തോ​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ച്ച​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ്.
ദൂ​രം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ ര​ണ്ട് വെ​ടി​യു​ണ്ട​ക​ള്‍ (കാ​ര്‍​ഡ്രി​ജ്) വേ​ണം പ​ന്നി നി​ലം പൊ​ത്താ​ന്‍. ഒ​ന്നി​ന് 200 രൂ​പ​യാ​ണ് വി​ല.
സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​ശ്വാ​സ ധ​ന​സ​ഹാ​യം 1000 രൂ​പ​യാ​ണ്. പ​ന്നി​ക​ളി​റ​ങ്ങു​ന്ന പ​റ​മ്പു​ക​ള്‍ അ​ന്വേ​ഷി​ച്ചു​ള്ള രാ​ത്രി​യാ​ത്ര​യു​ടെ ചെ​ല​വ് വേ​റെ ക​രു​ത​ണം.