യു​ഡി​എ​ഫ് നി​ല പ​രി​താ​പ​ക​രം: എ​ൻ.​എം. രാ​ജു
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ല്‍ നി​ന്നും പു​ക​ച്ചു പു​റ​ത്തു​ചാ​ടി​ച്ച ശേ​ഷം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു പ​ക​രം കി​ട്ടാ​വു​ന്ന​വ​രു​ടെ പി​ന്നാ​ലെ പാ​യു​ക​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. പി.​സി.​തോ​മ​സി​ന്‍റെ​യും പി.​സി.​ജോ​ര്‍​ജി​ന്‍റെ​യും ഈ​ര്‍​ക്കി​ല്‍ പാ​ര്‍​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ചാ​ല്‍ അ​ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എ​മ്മി​നു പ​ക​ര​മാ​കി​ല്ല. കൂ​ടെ നി​ന്ന കാ​ല​ത്ത് പാ​ര്‍​ട്ടി​യു​ടെ പ്ര​സ​ക്തി തി​രി​ച്ച​റി​യാ​തി​രു​ന്ന​വ​ര്‍ ഇ​ന്ന് ആ​രെ കി​ട്ടി​യാ​ലും യു​ഡി​എ​ഫി​ലേ​ക്ക് കൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​ഴ്ച പ​രി​താ​പ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി

പ​ത്ത​നം​തി​ട്ട: പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. എ​ബ്ര​ഹാ​മി​നെ (ക​ട​മ്മ​നി​ട്ട) ത​ല്‍​സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. .രാ​ജു അ​റി​യി​ച്ചു.