വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ല്ല​പ്പ​ള്ളി
Tuesday, October 27, 2020 10:04 PM IST
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് മ​ല്ല​പ്പ​ള്ളി. സ്വ​ന്ത​മാ​യി മ​ല്ല​പ്പ​ള്ളി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ലം ന​ഷ്ട​മാ​യ​തോ​ടെ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യി​ട്ടും ല​ഭ്യ​മാ​കേ​ണ്ട പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും പി​ടി​ച്ചു​വാ​ങ്ങാ​ൻ ക​ഴി​യു​ന്ന​ത് ത്രി​ത​ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ്.
താ​ലൂ​ക്ക് ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.
പ്ര​തി​സ​ന്ധി​ക​ളെ ക​രു​ത്തോ​ടെ നേ​രി​ട്ട ച​രി​ത്ര​മാ​ണ് മ​ല്ല​പ്പ​ള്ളി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ്യ​ക്ത​ത​ക​ൾ നീ​ക്കി ഭ​ര​ണ​രം​ഗ​ത്തും വി​ക​സ​ന​മേ​ഖ​ല​യി​ലും പ്ര​തീ​ക്ഷ​ക​ൾ കൈ​മോ​ശം വ​രു​ത്താ​തെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന​തി​ലും സ്ഥ​ലം എം​എ​ൽ​എ​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മേ​ഖ​ല​യി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തും നേ​ട്ട​മാ​യി ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തു​ന്നു.
മ​ഹാ​പ്ര​ള​യം, വ​ര​ൾ​ച്ച, കോ​വി​ഡ് എ​ന്നി​ങ്ങ​നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തും മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​തു​മാ​യ മു​ന്നു പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ക​യെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി.

പ​ഞ്ചാ​യ​ത്ത് രാ​ഷ്ട്രീ​യം

2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കാ​തി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് മ​ല്ല​പ്പ​ള്ളി. 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ആ​റു വീ​തം അം​ഗ​ങ്ങ​ളെ​യാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്നു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​ലെ കു​രു​വി​ള ജോ​ർ​ജി​ന് അ​നു​കൂ​ല​മാ​യി ന​റു​ക്ക് വീ​ണു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ രോ​ഹി​ണി ജോ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കു​രു​വി​ള ജോ​ർ​ജി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തോ​ടെ പ്ര​സി​ഡ​ന്‍റു സ്ഥാ​നം എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. സി​പി​എ​മ്മി​ലെ റെ​ജി ശാ​മു​വേ​ൽ 2016ൽ പ്ര​സി​ഡ​ന്‍റാ​യി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​രു​വി​ള ജോ​ർ​ജി​ന്‍റെ വാ​ർ​ഡ് എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഭൂ​രി​പ​ക്ഷം ഉറപ്പിച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഭി​ന്ന​ത​യോ​ടെ ര​ണ്ടം​ഗ​ങ്ങ​ൾ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തോ​ടൊ​പ്പം എ​ൽ​ഡി​എ​ഫി​ലേ​ക്കു മാ​റി​യ​തോ​ടെ നി​ല​വി​ൽ യു​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ​മാ​യി. ഒ​രു മെം​ബ​ർ വി​ദേ​ശ​ത്തു കൂ​ടി പോ​യ​തോ​ടെ നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​ന താ​ഴ​ത്തെ നി​ല​യി​ലാ​ക്കി​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. ഇ​ത് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ധു​നി​ക​വ​ത്ക​രി​ച്ചു. അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി.
മി​ക്ക സേ​വ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​നി​ലാ​ക്കി. ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ഹ്യ​ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. ഇ​തി​ന്‍റെ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ്ലോ​ക്ക് പ​രി​ധി​യി​ൽ ആ​ദ്യ​മാ​യി ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ല്ല​പ്പ​ള്ളി​ക്കു ല​ഭി​ച്ചു. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻപ്ര​ത്യേ​ക ക്ര​മീ​ക​ര​ണം പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ഒ​രു​ക്കി. സാ​ധി​ക്കാ​തെ​വ​ന്ന​വ​യ്ക്ക് ലീ​ഗ​ൽ​ സർവീസ് അ​ഥോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ തീ​ർ​പ്പു​ക​ല്പി​ച്ചു.
എം​പി, എം​എ​ൽ​എ​മാ​രു​ടെ​യും, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം മെ​ച്ച​പ്പെ​ടു​ത്തി. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലൂ​ടെ​യു​ള്ള മി​ക്ക പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും.
മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​ണ്.
ഇ​തി​നാ​യി മൂ​ന്നി​ട​ങ്ങ​ളി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ ടാ​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശു​ദ്ധ​ജ​ല സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പ​ല​യി​ട​ത്തും പൈ​പ്പ് ലൈ​നു​ക​ൾ പു​തു​താ​യി സ്ഥാ​പി​ച്ചു.
തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പു​തി​യ ലൈ​നു​ക​ൾ വ​ലി​ച്ചു. എം​പി, എം​എ​ൽ​എ എ​ന്നി​വ​ർ അ​നു​വ​ദി​ച്ചു ന​ൽ​കി​യ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. തെ​രു​വു​ക​ൾ​ക്ക് പു​റ​മെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ, താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചു.
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ക്ക രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​നാ​യെ​ന്ന് ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 28858 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. 128 പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി.ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ ഏ​ഴ് കു​ടും​ബ​ങ്ങ​ൾ​ക്ക് 24390 രൂ​പ വീ​തം നാ​ല് ല​ക്ഷം രൂ​പ​യ്ക്ക് പു​റ​മെ അ​ധി​ക വി​ഹി​ത​മാ​യി ന​ൽ​കി. 22620 മ​ഴ​ക്കു​ഴി​ക​ൾ വി​വി​ധ പു​ര​യി​ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ചു. 14 വാ​ർ​ഡു​ക​ളി​ലെ​യും ഗ്രാ​മീ​ണ റോ​ഡു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന ആ​സ്തി വി​ക​സ​ന പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു.

ത​ന​താ​യ മു​ന്നേ​റ്റം

എ​ന്‍റെ കേ​ര കേ​ര​ളം, ത​രി​ശു​നി​ല കൃ​ഷി എ​ന്നി​വ ന​ട​പ്പാ​ക്കാ​നാ​യ​ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ക​ർ​ഷ​ക ഗ്രാ​മ​സ​ഭ​ക​ൾ, എ​ക്കോ ഷോ​പ്പ് നി​ർ​മാ​ണം, ക​ർ​ഷ​ക​ന്‍റെ ക​ട തു​ട​ങ്ങി​യ​വ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളാ​യി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​വി​ക​സ​ന​മാ​ണ് ന​ട​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​മീ​പ​ഭാ​വി​യി​ൽ മി​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​യു​വ​ർ​വേ​ദാ​ശു​പ​ത്രി ഡി​സ്പെ​ൻ​സ​റി​ക്ക് മാത്യു ടി.തോമസ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 1.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ ടൗ​ണും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഒ​ന്പ​ത് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ടൗ​ണി​ലു​ള്ള പ​ഴ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ൽ സെ​ർ​വ​ർ സ്ഥാ​പി​ച്ച് പോ​ലീ​സി​നു കൈ​മാ​റി.
ജി​ല്ല​യി​ൽ ഹ​രി​ത ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച ആ​ദ്യ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് മ​ല്ല​പ്പ​ള്ളി. പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ച്ച് സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ലു വീ​ടു​ക​ളും, ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ച 11 വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രിച്ചു. ഫ്ലാറ്റ് നിർമാണത്തിനു ഭൂമി കണ്ടെത്തി നൽകി.

ലഭ്യമായ വിഭവങ്ങൾ നഷ്ടമാക്കിയില്ല

മ​ല്ല​പ്പ​ള്ളി​ക്ക് ഏ​റെ നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ഞ്ചു​വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ഇ​ന്നേ​വ​രെ ആ​രും പ്ര​തി​ഷേ​ധി​ച്ച​താ​യി പോ​ലും അ​റി​വി​ല്ല. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്ലാ​തെ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യം, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു. ലഭ്യമായ വിഭവങ്ങൾ കാ​ര്യ​ക്ഷ​മ​മാ​യി ഉപയോഗപ്പെടുത്തി.
വാ​ർ​ഷി​ക ബ​ജ​റ്റി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​മാ​യ​തു​മാ​യ സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ഏ​റെ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​ൽ​ക്കു​ന്പോ​ൾ ഉ​ള്ള​തി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം പേ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ന​ൽ​കാ​ൻ ഇ​ക്കാ​ല​യ​ള​വി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​തു​ക 600-ൽ ​നി​ന്ന് 1300-ൽ ​എ​ത്തി​ച്ച​പ്പോ​ൾ അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്രം വി​ത​ര​ണം ചെ​യ്യു​വാ​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.
കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കാനായി.
ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വെ​ബ് കാ​സ്റ്റിം​ഗി​ലു​ടെ ഓ​ണ്‍​ലൈ​നാ​യി മ​ല്ല​പ്പ​ള്ളി​യി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ക്വാ​റ​ന്‍റൈ​നീ​ലും ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​ക​ൽ, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ, സി​എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​ജ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കി മു​ന്നോ​ട്ടു​പോ​യി.
-റെ​ജി ശാ​മു​വേ​ൽ,
പ്ര​സി​ഡ​ന്‍റ്.

സ്വ​ന്ത​മാ​യ നേ​ട്ട​ങ്ങ​ൾ ഒ​ന്നു​പോ​ലു​മി​ല്ല

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു നേ​ട്ട​വും പ്ര​സി​ഡ​ന്‍റി​ന് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. കേ​ന്ദ്ര, സം​സ്ഥാ​ന പ​ദ്ധ​തി​ക​ളും എം​പി, എം​എ​ൽ​എ ഫ​ണ്ടും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ഒ​ക്കെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്. മ​ല്ല​പ്പ​ള്ളി ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്തം എ​ങ്ങു​മെ​ത്തി​യി​ല്ല.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് തു​ട​ങ്ങി​വ​ച്ച് 35 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല.
മ​ല്ല​പ്പ​ള്ളി​യു​ടെ സ്വ​ന്ത​മാ​യ ശ്രീ​കൃ​ഷ്ണ​വി​ലാ​സം മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ശോ​ച​നീ​യ​മാ​യി. കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.
മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റേ​ഷ​നി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നാ​യി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​താ​യ സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്തു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.
- ബി​ജി വ​ർ​ഗീ​സ്,
പ്ര​തി​പ​ക്ഷ മെം​ബ​ർ.