സ്റ്റേ​ഡി​യം വി​ക​സ​നം അ​ട്ടി​മ​റി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് 100 കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കും
Tuesday, October 27, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം വി​ക​സ​നം അ​ട്ടി​മ​റി​ച്ച​ത​ട​ക്കം യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ഗ​ര​ത്തി​ലെ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ച് അ​ധ്യ​ക്ഷ​രെ അ​വ​രോ​ധി​ച്ച​തൊ​ഴി​കെ യാ​തൊ​രു ഭ​ര​ണ​നേ​ട്ട​വും ഭ​ര​ണ​സ​മി​തി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 50 കോ​ടി​യു​ടെ സ്റ്റേ​ഡി​യം വി​ക​സ​ന​പ്ര​വ​ർ​ത്ത​നം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വി​ഷ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​റ്റ് എ​ല്ലാ​ജി​ല്ല​ക​ളി​ലും ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്ര​മാ​ണ് സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​നു​വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ലും കൊ​ണ്ടു​വ​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പ്ചു​മ​ത​ല ന​ഗ​ര​സ​ഭ​യ്ക്കു ന​ഷ്ട​മാ​കു​മെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ന്നെ​യാ​ണ് സ്റ്റേ​ഡി​യം മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ. ന​ഗ​ര​സ​ഭ പ​രി​പാ​ടി​ക​ൾ​ക്കു മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന​തി​ലും ക​ഴ​ന്പി​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി കൂ​ട്ടി​ക്കു​ഴ​യാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു വ്യ​വ​സ്ഥ.
അ​നു​മ​തി സം​ബ​ന്ധി​ച്ച് മോ​ണി​റ്റിം​ഗ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ് സ്വ​ന്തം​നി​ല​യി​ൽ അ​ധി​കാ​ര​മു​ണ്ട്. സ​മി​തി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ്രാ​തി​നി​ധ്യം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ല​ഭ്യ​മാ​യ ഒ​രു പ​ദ്ധ​തി ന​ഷ്ട​മാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ശ്ര​മി​ച്ച​തെ​ന്നും ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന സാ​ങ്കേ​തി​ക​ത്വം പ്ര​ഹ​സ​ന​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ട്ടി​മ​റി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തും ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ക​ണ്‍​വീ​ന​ർ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​കെ. അ​നീ​ഷ്, ബി. ​ഷാ​ഹു​ൽ ഹ​മീ​ദ്, സു​മേ​ഷ് ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.