അ​ക്ഷ​രം കു​റി​പ്പി​ക്കാ​ൻ സാം​സ്കാ​രി​ക, മ​ത​നേ​താ​ക്ക​ൾ ‌‌
Monday, October 26, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന വി​ദ്യാ​രം​ഭം ച​ട​ങ്ങ് വേ​റി​ട്ട​താ​യി. തി​ര​ക്കൊ​ഴി​വാ​ക്കി അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് കുഞ്ഞുങ്ങളെ കൈ​പി​ടി​ക്കു​ന്ന​തി​നാ​യി സാം​സ്കാ​രി​ക, മ​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ളെ​ത്തി. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭ​ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല.‌

അ​ക്ഷ​രം എ​ഴു​തി​പ്പി​ക്കാ​നാ​യി കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ​പ്പോ​ൾ തി​ര​ക്കു​മു​ണ്ടാ​യി​ല്ല. പ​ത്ത​നം​തി​ട്ട കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഹൗ​സി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത രാ​വി​ലെ 8.30മ ​മു​ത​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പ്ര​ശ​സ്ത മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ൽ നി​ന്ന് ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ൾ അ​ര​മ​ന​യി​ൽ എ​ത്താ​റു​ണ്ട്. ആ​ദ്യാ​ക്ഷ​രം എ​ഴു​തി​യ കു​രു​ന്നു​ക​ൾ​ക്ക് മ​ധു​രം പ​ങ്കു​വ​ച്ച് അ​നു​ഗ്ര​ഹി​ച്ചാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത യാ​ത്ര​യാ​ക്കി​യ​ത്. ‌

മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക കൗ​ൺ​സി​ൽ ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ കു​ട്ടി​ക​ൾ​ക്ക് അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്കു​ള്ള ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ എ​ഴു​തി​ച്ചു.

നി​ല​വി​ള​ക്കി​ന്‍റെ ദീ​പ​പ്ര​ഭ​യി​ൽ ഹ​രീ​ശ്രീ കു​റി​പ്പി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജി​നോ​യ് ജോ​ർ​ജ്ജ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജോ​സ് കു​റ​ഞ്ഞൂ​ർ, താ​ലൂ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌

‌അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട്തൃ​ച്ചേ​ന്ദ​മം​ഗ​ലം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ച്ചു.

ക്ഷേ​ത്രം മേ​ൽ​ശാ​ന്തി പ്ര​തീ​ഷ് ഭ​ട്ട​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു 62 കു​ഞ്ഞുങ്ങൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ച്ച​ത്. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എം.​ജി. കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ശ​ര​ത്ത് കു​മാ​ർ, ട്ര​ഷ​റ​ർ വി​ഷ്ണു​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.‌