ക​ട​യ്ക്കു​ നേരേ ആ​ക്ര​മ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ ‌‌
Monday, October 26, 2020 10:37 PM IST
തി​രു​വ​ല്ല: പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ് മൊ​ബൈ​ൽ ക​ട ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യി. പു​ഷ്പ​ഗി​രി റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം ജോ​ജി വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ക​ട​യ്ക്കു നേ​രേ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ കോ​ട്ട​ത്തോ​ട് പു​തു​വേ​ലി​ൽ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ ജോ​സാ (36) ണ് ​തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
2019 സെ​പ്റ്റം​ബ​ർ മൂ​ന്നി​നു രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക്ക് ക​ട​മാ​യി മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജ് ചെ​യ്ത് ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ് ക​ട ത​ക​ർ​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ജോ​സ് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

ലോം​ഗ് മാ​ർ​ച്ച് നാ​ളെ ‌‌

പ​ത്ത​നം​തി​ട്ട: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ വാ​ള​യാ​റി​ൽ നി​ന്നു പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കൈ​മാ​റി​യ ദീ​പ​ശി​ഖ​യു​മാ​യി 402 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള ലോം​ഗ് മാ​ർ​ച്ച് നാ​ളെ രാ​വി​ലെ പ​ത്തി​നു തി​രു​വ​ല്ല​യി​ൽ മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​താ​ദ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ, ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പു​ര​യ്ക്ക​ൽ, വി​ജോ​യ് പു​ത്തോ​ട്ടി​ൽ പ്ര​സം​ഗി​ക്കും. ‌