പ്രി​യ​ദ​ർ​ശി​നി ടൗ​ൺ ഹാ​ൾ ഇന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും
Friday, October 23, 2020 10:21 PM IST
കോ​ന്നി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ്രി​യ​ദ​ർ​ശി​നി ടൗ​ൺ ഹാ​ൾ ഇന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഒ​ഴി​ഞ്ഞു കി​ട​ന്ന മു​ക​ൾ നി​ല​യി​ലെ 3860 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ് ടൗ​ൺ ഹാ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്.

2017 - 18 ൽ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് മൂ​ന്നു ഘ​ട്ട​മാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ക​ൾ നി​ല കെ​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​ന് 2470225 രൂ​പ​യും ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് ഒ​ന്പ​തു ല​ക്ഷം രൂ​പ​യും പെ​യി​ന്‍റിം​ഗ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 150000 രൂ​പ​യും മൈ​ക്ക്, പ്രൊ​ജ​ക്ട​ർ ഉ​ൾ​പ്പെ​ടെ 225000 രൂ​പ​യും വ​ക​യി​രു​ത്തി​യാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ടൗ​ൺ ഹാ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ‌

ഏ​ക​ദേ​ശം 500 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം .. ‌
നാ​ല് ശു​ചി​മു​റി​ക​ൾ, 450 ച​തു​ര​ശ്ര അ​ടി​യി​ൽ സ്റ്റേ​ജ്, ഗ്രീ​ൻ റൂം ​എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ട്. ‌

രാ​വി​ലെ പ​ത്തി​ന് ഓ​ൺ​ലൈ​ നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി താ​ക്കോ​ൽ കൈ​മാ​റും. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ക്കും. ടൗ​ൺ​ഹാ​ൾ നി​ർ​മാ​ണ​ത്തി​ലും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ലും സ​ഹ​ക​രി​ച്ച​വ​രെ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ആ​ദ​രി​ക്കും. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ‌