പോ​ലീ​സ് ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണം ഇ​ന്നു മു​ത​ൽ ‌
Tuesday, October 20, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ത്ത​വ്യ നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ ജീ​വ​ന്‍ വെ​ടി​ഞ്ഞ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വം അ​നു​സ്മ​രി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ലാ പോ​ലീ​സും.
ഇ​ന്നു മു​ത​ല്‍ 31 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു. ‌
31ന് ​ഏ​ക​താ ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​ന്ന് പോ​ലീ​സ് ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​ദി​ന​മാ​യും പ​താ​ക​ദി​ന​മാ​യും അ​ച​രി​ക്കും.
മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ അ​നു​സ്മ​ര​ണ​ദി​ന​ത്തി​ല്‍ കോ​വി​ഡ് ച​ട്ട​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ​രേ​ഡും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും ന​ട​ത്തും.
സേ​വ​ന​ങ്ങ​ള്‍​ക്കി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട പോ​ലീ​സ് സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ​ര​വാ​യാ​ണ് ഇ​ന്ന് ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ​രേ​ഡും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും ന​ട​ക്കും.‌
പോ​ലീ​സ് ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജീ​വ​ത്യാ​ഗം​വ​രി​ച്ച സേ​നാ​നി​ക​ളെ സ്മ​രി​ച്ച് ര​ണ്ടു​മി​നി​റ്റ് മൗ​ന​മാ​ച​രി​ക്കു​ക​യും ചെ​യ്യും.
തു​ട​ര്‍​ന്ന് 2019 സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 2020 ഓ​ഗ​സ്റ്റ് 31 വ​രെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വാ​യി​ക്കു​ക​യും മൂ​ന്ന് റൗ​ണ്ട് ആ​ചാ​ര വെ​ടി​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ക്കു​ക​യും ചെ​യ്യും. ‌
ഡ്യൂ​ട്ടി​ക്കി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി, കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വേ​ണ്ട പി​ന്തു​ണ​യും സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​സ്എ​ച്ച്ഒ​മാ​ര്‍​ക്കും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​മു​ള്ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി​യ​താ​യും പ​താ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് പ​താ​ക​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം കൈ​മാ​റി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌