കാട്ടുപന്നി പ്രതിരോധം : സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടി​യ​വ​രും നി​രാ​ശ​യി​ൽ ‌
Monday, October 19, 2020 10:34 PM IST
‌പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടി​യ​വ​രും നി​രാ​ശ​യി​ലാ​ണ്.
ത​ക​ര​പാ​ട്ട കൊ​ണ്ടു കെ​ട്ടി​യ വേ​ലി പൂ​ർ​ണ​മാ​യി പ​ന്നി ത​ക​ർ​ത്തു​വെ​ന്നു മാ​ത്ര​മ​ല്ല, ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി കൃ​ഷി​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം പ​കു​തി​യാ​ളു​ക​ൾ​ക്കും ല​ഭി​ച്ചി​ട്ടി​ല്ല.
കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു ത​ക​ര​വേ​ലി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ന്‍റെ പ​കു​തി കൃ​ഷി​വ​കു​പ്പ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി കൃ​ഷി​ഭ​വ​നു​ക​ൾ ക​യ​റി​യി​റ​ങ്ങി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കാ​ണ് നി​രാ​ശ​യാ​ണു ഫ​ലം.
ജി​ല്ല​യി​ൽ കോ​ന്നി, പ​റ​ക്കോ​ട് ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ന​ഷ്ട​മാ​യെ​ന്ന് പ​റ​യു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കൃ​ഷി ഓ​ഫീ​സ​ർ​മാ​രും വി​മു​ഖ​ത കാ​ട്ടി.‌
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ വേ​ലി സ​ഹാ​യ​മ​ല്ലെ​ന്ന് അ​ന്നു​ത​ന്നെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞ​താ​ണ്. സ്വ​ന്തം പ​ണം മു​ട​ക്കി വേ​ലി നി​ർ​മി​ച്ച​വ​ർ​ക്കു കൃ​ഷി സം​ര​ക്ഷി​ക്കാ​നു​മാ​യി​ല്ല. ത​ക​ര​വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.‌
വാ​യ്പ​യെ​ടു​ത്താ​ണ് പ​ല​രും വേ​ലി നി​ർ​മി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​വ​ർ സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്കാ​ൻ ന​ല്ലൊ​രു തു​ക ചെ​ല​വ​ഴി​ച്ചു. ‌
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത​ട​ക്കം കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച കൃ​ഷി​വ​കു​പ്പ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ‌

പ​ദ്ധ​തി ഡി​പി​സി അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ‌‌

കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​യി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി നീ​ക്കി​വ​ച്ചി​രു​ന്ന​ത്.
കൃ​ഷി​യി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ത​ക​ര​വേ​ലി​യോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ നി​ർ​മി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി. 2019 - 20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലാ​ണ് കാ​ർ​ഷി​ക​സം​ര​ക്ഷ​ണ​ത്തി​നു തു​ക നീ​ക്കി​വ​ച്ച​ത്.
പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ൽ ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് കോ​ന്നി​യൂ​ർ പി.​കെ ചൂ​ണ്ടി​ക്കാ​ട്ടി.
എ​ന്നാ​ൽ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ദ്ധ​തി വി​നി​യോ​ഗം ന​ട​ന്നി​ല്ലെ​ന്ന് കോ​ന്നി​യൂ​ർ പി.​കെ. പ​റ​ഞ്ഞു. ഈ ​തു​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.‌
കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ലാ​ക്ക​ണം; ക​ർ​ഷ​ക​ർ ഇ​ന്ന് നി​ല്പു സ​മ​രം ന​ട​ത്തും ‌‌
പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ശ​ല്യം അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് നി​ല്പു സ​മ​രം ന​ട​ത്തും.‌
കാ​ട്ടു പ​ന്നി, കു​ര​ങ്ങ്്, മ​ല​യ​ണ്ണാ​ൻ എ​ന്നി​വ​യെ അ​ടി​യ​ന്ത​ര​മാ​യി ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ന, ക​ടു​വ അ​ട​ക്ക​മു​ള്ള മ​റ്റു വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.‌
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ടു​വ​ള​പ്പു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വി​വി​ധ വി​ള​ക​ളു​ടെ മു​ന്നി​ൽ നി​ന്ന് കാ​ട്ടു പ​ന്നി, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ എ​ന്നീ ജീ​വി​ക​ളെ അ​ടി​യ​ന്തി​ര​മാ​യി ക്ഷു​ദ്ര​ജീ​വി​ക​ൾ ആ​യി പ്ര​ഖ്യാ​പി​ക്ക​ണം എ​ന്ന് എ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് പി​ടി​ച്ചു​കൊ​ണ്ടു ക​ർ​ഷ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും നി​ല്പു​സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ‌