വെ​ബി​നാ​ർ ന​ട​ത്തി‌
Sunday, October 18, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: "നൈ​പു​ണ്യ വി​ക​സ​ന​വും പ്ര​വാ​സി പു​ന​ര​ധി​വാ​സ​വും' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ കേ​ര​ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഹ​രി കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വേ​ൽ പ്ര​ക്കാ​നം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
ബി​ജു ജേ​ക്ക​ബ് വെ​ണ്ണി​ക്കു​ളം, ജോ​ൺ​സ​ൺ പാ​ല​ത്ര, അ​ല​ക്സ് മാ​ത്യു കൈ​പ്പ​ട്ടൂ​ർ, എം.​ജി. രാ​മ​ൻ​പി​ള്ള, ഫി​ലി​പ്പ് എം. ​കോ​ശി, ഗീ​ത എം. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌