നി​ലാ​വി​ന്‍റെ ശോ​ഭ​യി​ൽ ത​ടി​യൂ​ർ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി ‌
Wednesday, September 30, 2020 11:07 PM IST
അ​യി​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16 -ാം വാ​ർ​ഡാ​യ ത​ടി​യൂ​രി​ൽ "നി​ലാ​വി​ന്‍റെ ശോ​ഭ​യി​ൽ ത​ടി​യൂ​ർ 'എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വാ​ർ​ഡി​ലു​ള്ള മു​ഴു​വ​ൻ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലും എ​ൽ​ഇ​ഡി ലൈ​റ്റ് സെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ലെ തു​ക ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് കു​ഴി​വേ​ലി​ലാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. 8.10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 314 പോ​സ്റ്റു​ക​ളി​ലാ​യി ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. 24,70 വാ​ട്ട്സു​ക​ളു​ടെ എ​ൽ​ഇ​ഡി സെ​റ്റാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്ട്രീ​റ്റ് ലൈ​ൻ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ലൈ​ൻ വ​ലി​ച്ച് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ര​ണ്ടു വ​ർ​ഷം ഗാ​ര​ണ്ടി​യു​ള്ള ഈ ​പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കി​യ​ത് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ സി​ൽ​ക്കാ​ണ്.‌

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​യാ​ർ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി. തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​രേ​ഷ് കു​ഴി​വേ​ലി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​ക്കു​ട്ട​ൻ, അ​നി​താ കു​റു​പ്പ്, ടി.​ശ​ശി, ജി. ​രാ​ജ്കു​മാ​ർ, വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌