ലൈ​ഫ് മി​ഷ​നി​ലെ അ​ന്വേ​ഷ​ണ​ഫ​യ​ല്‍ ക​ട​ത്തി​യ​ത് സിബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍: സു​രേ​ന്ദ്ര​ന്‍
Saturday, September 26, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​നി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് നാ​ട​കീ​യ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തി വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ​യ​ലു​ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​ല​ല്ല ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ണി​യെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ത്ര ഒ​ളി​പ്പി​ച്ചാ​ലും അ​ധി​കം വൈ​കാ​തെ ത​ന്നെ എ​ല്ലാ ഫ​യ​ലു​ക​ളും ഇ​വ​ര്‍ സി​ബി​ഐ​ക്ക് ന​ല്‍​കേ​ണ്ടി വ​രും.

വി​ദേ​ശ​നാ​ണ്യം സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ട്ടം ലം​ഘി​ച്ച് സം​സ്ഥാ​ന​ത്തേ​ക്ക് പ​ണം ഒ​ഴു​കി​യ കേ​സാ​ണി​ത്. അ​തു​കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
അ​ഴി​മ​തി മ​റ​യ്ക്കാ​ന്‍ കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​നൊ​രു​ങ്ങു​ക​യാ​ണ് സം​സ്ഥാ​നം. എ​ന്നാ​ല്‍ രാ​ജ്യം ഭ​രി​ക്കു​ന്ന​ത് ന​രേ​ന്ദ്ര​മോ​ദി​യാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന​സി​ലാ​ക്ക​ണം.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി​യോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ചെ​ല​വ് ന​ട​ക്കു​ന്ന​ത് കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി ന​ട​ത്തി കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍.​നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ.​സൂ​ര​ജ്, വി​ജ​യ​കു​മാ​ര്‍ മ​ണ​പ്പു​ഴ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ന്ദു പ്ര​സാ​ദ്, മി​നി ഹ​രി​കു​മാ​ര്‍, ജ​യ ശ്രീ​കു​മാ​ര്‍, പി. ​ആ​ര്‍. ഷാ​ജി, എം.​അ​യ്യ​പ്പ​ന്‍​കു​ട്ടി, വി​ഷ്ണു മോ​ഹ​ന്‍, ടി. ​കെ. പ്ര​സ​ന്ന​കു​മാ​ര്‍, ജ​യ​ശ്രീ ഗോ​പി, വി​നോ​ദ് തി​രു​മൂ​ല​പു​രം, സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍ പെ​രു​മ്പ​കാ​ട്ട്, ബി​ജു മാ​ത്യു, പ്ര​ദീ​പ് കു​മാ​ര്‍, വി. ​എ​സ്. ഹ​രീ​ഷ് ച​ന്ദ്ര​ന്‍, അ​നോ​ജ് കു​മാ​ര്‍, എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ നോ​ബി​ള്‍ മാ​ത്യു, പി. ​സി. ഹ​രി, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ്, മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മീ​ന എം. ​നാ​യ​ര്‍, ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാർച്ചിൽ സംഘർഷത്തെ ത്തുടർന്ന് പ്രവർത്തകരെ പിരി ച്ചുവിടാൻ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തി വീ ശുകയും ചെയ്തു.