ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ 105 പേ​ർ​ക്ക് ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ‌
Friday, September 25, 2020 10:14 PM IST
തി​രു​വ​ല്ല: നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ 105 പേ​ര്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കും. ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്.
കോ​വി​ഡ് പ​ശ്ച​ത്താ​ല​ത്തി​ല്‍ ഗ്രാ​മ​സ​ഭ​ക​ള്‍ ചേ​ര്‍​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന​സ​മി​തി മു​ഖേ​ന ഗു​ണ​ഭോ​ക്ത​ക്ക​ളെ ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗീ​ക​രി​ച്ച 105 പേ​രു​ടെ ഗു​ണ​ഭോ​ക്ത ലി​സ്റ്റ് ജ​ല അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി. ‌
ജ​ല അ​ഥോ​റി​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ കെ​ഡ​ബ്യു​എ പൈ​പ്പ് ലൈ​നു​ള്ള സ്ഥ​ല​ത്തു നി​ന്നും പ​ര​മാ​വ​ധി 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ള്‍​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി.
നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ല്‍ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ‌

കാ​ണ്മാ​നി​ല്ലെ​ന്നു പ​രാ​തി

റാ​ന്നി: ക​രി​കു​ളം ഒ​ഴു​വ​ൻ​പാ​റ മു​ട്ടു​മ​ണ്ണി​ൽ സ​ജി​യു​ടെ മ​ക​ൻ രാ​ഹു​ലി​നെ (25) കാ​ണ്‍​മാ​നി​ല്ലെ​ന്നു പ​രാ​തി. 5.5 അ​ടി ഉ​യ​ര​മു​ണ്ട്. ത​ല​മു​ടി നീ​ട്ടി​വ​ള​ർ​ത്തി ദീ​ക്ഷ വ​ള​ർ​ത്തി​യ ആ​ളാ​ണ്. റാ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​ണ്‍: 9497987055.