180-ാമ​ത്തെ സ്നേ​ഹ​ഭ​വ​നം ഉ​ഷ​യ്ക്കും കു​ടും​ബ​ത്തി​നും ‌‌
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന ര​ഹി​ത​രാ​യ നി​രാ​ലാം​ബ​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 180-ാമ​ത്തെ സ്നേ​ഹ ഭ​വ​നം, കൊ​ടു​മ​ൺ, ഇ​ട​ത്തി​ട്ട മ​ല​യു​ടെ ച​രു​വി​ൽ ഉ​ഷ​യ്ക്കും ശി​വ​ൻ​കു​ട്ടി​ക്കും മൂ​ന്ന് പെ​ൺ​മ​ക്ക​ൾ​ക്കു​മാ​യി ചി​ക്കാ​ഗോ മാ​ർ​ക്കി​ന്‍റെ അം​ഗ​മാ​യ തോ​മ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി ചെ​ങ്ങ​ന്നൂ​ർ പ​ള്ളി​ത്താ​ഴ​ത്തേ​തി​ൽ സൂ​സ​ൻ ചെ​റി​യാ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ.​സി. ഈ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.‌
വ​ർ​ഷ​ങ്ങ​ളാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ പ്ലാ​സ്റ്റി​ക് കു​ടി​ലി​ൽ ആ​യി​രു​ന്നു ഉ​ഷ​യും ഭ​ർ​ത്താ​വ് ശി​വ​ൻ​കു​ട്ടി​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു ഭ​വ​നം എ​ന്ന​ത് അ​വ​രു​ടെ സ്വ​പ്നം മാ​ത്രം ആ​യി​രു​ന്നു. ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ നേ​രി​ൽ കാ​ണാ​നി​ട​യാ​യ ഡോ.‌​സു​നി​ൽ, തോ​മ​സ് ന​ൽ​കി​യ 3.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച്, ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.‌
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ കെ. ​പു​ഷ്പ​ല​ത, കെ.​പി ജ​യ​ലാ​ൽ, സൗ​മ്യ മോ​ഹ​ൻ, രാ​ജ​ശ്രീ രാ​ജേ​ഷ്, അ​ഭി​ജി​ത്ത് യ​ശോ​ധ​ര​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌