കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് ര​ണ്ടാം​ഘ​ട്ട സ​മ​രം നാ​ളെ മു​ത​ൽ
Monday, August 10, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ പി.​പി. മ​ത്താ​യി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി ആ​രം​ഭി​ച്ചി​ട്ടു​ള്ള റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​റി​യി​ച്ചു.
യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.
രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, ആ​രി​ബി​ൾ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് റാ​ന്നി​യി​ൽ ന​ട​ത്തി​വ​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം റാ​ന്നി​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലും മൂ​ന്നാ​റി​ൽ രാ​ജ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ, കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്തം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ക​ർ​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും. കു​ടും​ബ​വും നാ​ട്ടു​കാ​രും അ​രീ​യ്ക്ക​ക്കാ​വി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​ര​ത്തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ അ​റി​യി​ച്ചു.
ചി​റ്റാ​റി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​നു​നേ​രെ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​തും ജി​ല്ലാ ഭ​ര​ണ​കൂ​ടം മ​ത്താ​യി​യു​ടെ ഭാ​ര്യ​യെ വേ​ദ​നി​പ്പി​ച്ച രീ​തി​യി​ൽ സം​സാ​രി​ച്ച​തി​ലും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വി​ക്ട​ർ ടി. ​തോ​മ​സ് പ്ര​തി​ഷേ​ധി​ച്ചു.