മ​ണി​യാ​ർ ഷ​ട്ട​റു​ക​ൾ തു​റ​ക്കും ‌
Monday, August 3, 2020 10:18 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും ഡാ​മു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​റ് വ​രെ മ​ഞ്ഞ അ​ല​ര്‍​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും മ​ണി​യാ​ര്‍ ബാ​രേ​ജി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നു. മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ക്ഷം ജ​ല​നി​ര​പ്പ് 34.62 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ഏ​ഴ് വ​രെ ഏ​തു സ​മ​യ​ത്തും മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ 10 സെ​ന്‍റി​മീ​റ്റ​ർ മു​ത​ല്‍ 100 സെ​ന്‍റി​മീ​റ്റ​ർ വ​രെ ഉ​യ​ര്‍​ത്തേ​ണ്ട​താ​യി വ​ന്നേ​ക്കാം. ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ 30 സെ​ന്‍റി​മീ​റ്റ​ർ മു​ത​ല്‍ 180 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പ​യാ​റി​ന്‍റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളും മ​ണി​യാ​ര്‍, പെ​രു​നാ​ട്, വ​ട​ശ്ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌