റി​സ​ർ​വ് വ​ന​ഭൂ​മി പ്ര​ഖ്യാ​പ​നം : ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​നാ​കാ​തെ വ​നം​വ​കു​പ്പ് ‌‌
Monday, August 3, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ട​യ​ഭൂ​മി അ​ട​ക്കം റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ വി​വാ​ദ ഉ​ത്ത​ര​വി​ന് നി​ല​നി​ൽ​പി​ല്ലെ​ന്ന് മ​ന്ത്രി അ​ട​ക്കം പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​ക​ൾ വൈ​കു​ന്നു.
വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ന​ട​പ​ടി​യാ​കു​ന്നി​ല്ല.
കേ​ന്ദ്ര​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൂ​ടി ആ‍​യ​തി​നാ​ൽ വി​വാ​ദ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു നി​ർ​ത്തു​ക മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ​വെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.‌
ആ​യി​ര​ക്ക​ണ​ത്തി​ന് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചു കൃ​ഷി​ചെ​യ്യു​ന്ന 1536.82 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ റി​സ​ർ​വ് വ​ന​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലു​ള്ള ക​രി​കു​ളം 404.68 ഹെ​ക്ട​ർ, ചേ​ത്ത​യ്ക്ക​ൽ 566.56 ഹെ​ക്ട​ർ, തെ​ക്കു​മ​ല 226.82 ഹെ​ക്ട​ർ, പ​ട​യ​ണി​പ്പാ​റ 93.75 ഹെ​ക്ട​ർ, മ​ണി​യാ​ർ 124.80 ഹെ​ക്ട​ർ, ത​ണ്ണി​ത്തോ​ട്, പ​ന്പാ​വാ​ലി 40.27 ഹെ​ക്ട​ർ എ​ന്നി​വ ഉ​ത്ത​ര​വു പ്ര​കാ​രം റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടും.‌
1970 ൽ ​റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് അ​യ്യ​പ്പ​ൻ കോ​വി​ലി​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ന്ന് കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് വ​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തി​ന് വി​ട്ടു ന​ൽ​കി, നി​രു​പാ​ധി​ക പ​ട്ട​യം ന​ൽ​കി​യ സ്ഥ​ല​മാ​ണ് ചേ​ത്ത​യ്ക്ക​ൽ, ക​രി​കു​ളം മേ​ഖ​ല​യി​ലെ ഭൂ​മി. സ്വ​ത​ന്ത്ര കേ​ര​ളം രൂ​പം കൊ​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് കു​ടി​യി​രു​ത്തി​യ വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം, പ​ന്പാ​വാ​ലി പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രു​ടെ ഭൂ​മി അ​ട​ക്ക​മാ​ണ് വി​വാ​ദ ഉ​ത്ത​ര​വി​ലൂ​ടെ ഡി ​റി​സ​ർ​വാ​യ​ത്.
1980ലെ ​കേ​ര​ള വ​ന​സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പേ 1960ലെ ​ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ടി​നു കീ​ഴി​ൽ പു​റ​പ്പെ​ടു​വി​ച്ച 1970ലെ ​ആ​ര​ബി​ൾ ആ​ക്ട് വ​നം​ച​ട്ട പ്ര​കാ​രം പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ച്ച ഭൂ​മി​യാ​ണി​ത്.‌
1977 ന് ​മു​ന്പ് വ​ന​ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ച സം​സ്ഥാ​ന​ത്ത് അ​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ഗ്രോ ​മോ​ർ ഫു​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് കു​ടി​യി​രു​ത്തി​യ കൃ​ഷി​ക്കാ​രു​ടെ ഭൂ​മി അ​ട​ക്കം തി​രി​കെ പി​ടി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും അ​ധി​കാ​ര​മി​ല്ലെ​ന്ന് വ​നം​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.‌
എ​ന്നാ​ൽ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​തെ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ത​ന്നെ വ്യ​ക്ത​മാ​ണ്.
ചേ​ത്ത​യ്ക്ക​ൽ റി​സ​ർ​വ മേ​ഖ​ല​യി​ലെ സ്വാ​ഭാ​വി​ക വ​ന​ഭൂ​മി​യാ​യി നി​ല​നി​ൽ​ക്കു​ന്ന 4.3440 ഹെ​ക്ട​ർ ഭൂ​മി​യി​ൽ പാ​റ​മ​ട​യ്ക്ക് അ​നു​മ​തി തേ​ടി​ക്കൊ​ണ്ടു​ള്ള അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വി​വാ​ദ​മാ​യ​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പാ​റ​മ​ട​യ്ക്ക് അ​നു​മ​തി തേ​ടി​ക്കൊ​ണ്ടു​ള്ള അ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29ന് ​റാ​ന്നി ഡി​എ​ഫ്ഒ നി​രാ​ക്ഷേ​പ​പ​ത്രം ന​ൽ​കി​യ​താ​ണ്.
പി​ന്നീ​ട് ഇ​തു​സം​ബ​ന്ധി​ച്ചു ല​ഭി​ച്ച പ​രാ​തി​ക​ളേ തു​ട​ർ​ന്ന് കൊ​ല്ലം സി​സി​എ​ഫ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി അ​നു​മ​തി റ​ദ്ദാ​ക്കി ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ലം വ​ന​ഭൂ​മി​യാ​ണെ​ന്ന് സി​സി​എ​ഫ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.‌
ജൂ​ണ്‍ 18ന് ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ ചേ​ത്ത​യ്ക്ക​ൽ വ​ന​മേ​ഖ​ല റി​സ​ർ​വ് ഭൂ​മി​യാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് സി​സി​എ​ഫി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​ലെ ആ​ര​ബി​ൾ ലാ​ൻ​ഡും റ​ബ​ർ ബോ​ർ​ഡി​നു ന​ൽ​കി​യ ഭൂ​മി​യും റി​സ​ർ​വ് ത​ന്നെ​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​തേ ഭൂ​മി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​നി​ടെ പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം മു​റി​ക്കു​ന്ന​തി​ന​ട​ക്കം ത​ട​സ​ങ്ങ​ളു​ണ്ടാ​യി.
വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഭൂ​മി വി​വാ​ദ ഉ​ത്ത​ര​വി​ലൂ​ടെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.
പ​ട്ട​യം ല​ഭി​ച്ച​വ​ർ​ക്ക് ഈ ​ഉ​ത്ത​ര​വ് ഒ​രു ത​ട​സ​വു​മു​ണ്ടാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ‌