സ​ന്പ​ർ​ക്ക​രോ​ഗി​ക​ളി​ൽ നാ​ല് എ​ക്സൈ​സുകാ​രും ഒ​രു പോ​ലീ​സു​കാ​ര​നും ‌ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ‌
Monday, August 3, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ നാ​ല് എ​ക്സൈ​സ് ജീ​വ​ന​ക്കാ​രും ഒ​രു പോ​ലീ​സു​കാ​ര​നും.
അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നാ​ലു​പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. ‌
മ​ല​യാ​ല​പ്പു​ഴ എ​സ്എ​ച്ച്ഒ​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത ര​ണ്ടു​പേ​ർ കൂ​ടി​യു​ണ്ട്. ഇ​തി​ലൊ​രാ​ൾ അ​ടൂ​ർ സ്വ​ദേ​ശി (19)യാ​യ യു​വ​തി​യാ​ണ്.
വ​ള്ളി​ക്കോ​ട് കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി​നി (55)ക്കും ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ‌
പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​തി​രു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും (28) ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ സ​ന്പ​ർ​ക്ക​ത്തി​ൽ ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ‌