സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 29 പേ​ർ കൂ​ടി പോ​സി​റ്റീ​വ് ‌
Monday, August 3, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 36 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 29 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 1591 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 720 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 62 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1142 ആ​യി. 447 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 436 പേ​ർ ജി​ല്ല​യി​ലും 11 പേ​ർ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ചി​കി​ത്സ​യി​ലു​മാ​ണ്. ‌
‌വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ർ - അ​ങ്ങാ​ടി​ക്ക​ൽ നോ​ർ​ത്ത് സ്വ​ദേ​ശി (സൗ​ദി, 27), റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി (സൗ​ദി, 18), പ​ന്ത​ളം സ്വ​ദേ​ശി (കു​വൈ​റ്റ്, 38). ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ - കൈ​പ്പു​ഴ സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 26), തെ​ള്ളി​യൂ​ർ സ്വ​ദേ​ശി (ഡ​ൽ​ഹി,38), മ​ണ്ണ​ടി സ്വ​ദേ​ശി (ത​മി​ഴ്നാ​ട്, 13), സ​ഹോ​ദ​ര​ൻ (ഒ​ന്പ​ത്). ‌

ക്ല​സ്റ്റ​റു​ക​ളി​ൽ വ്യാ​പ​നം: അ​ടൂ​രി​ൽ അ​ഞ്ചും കു​ന്പ​ഴ​യി​ൽ നാ​ലും പു​തി​യ രോ​ഗി​ക​ൾ ‌

ജി​ല്ല​യി​ലെ വി​വി​ധ ക്ല​സ്റ്റ​റു​ക​ളി​ലെ രോ​ഗ​വ്യാ​പ​ന​ത്തി​ൽ അ​ടൂ​രി​ൽ ഇ​ന്ന​ലെ അ​ഞ്ചും കു​ന്പ​ഴ​യി​ൽ നാ​ലും പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ടൂ​രി​ലെ നാ​ല് കേ​സു​ക​ളും പ​ഴ​കു​ള​ത്താ​ണ്. മ​റ്റൊ​രാ​ൾ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​ണ്. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 97 ആ​യി ഉ​യ​ർ​ന്നു.‌
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​ല​ഞ്ചു​ഴി​യി​ൽ മൂ​ന്നു​പേ​രും ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ലി​ൽ ഒ​രാ​ളു​മാ​ണ്. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ വ​രെ 314 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്്ട​റു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ കൂ​ടി ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. ഇ​തി​ലൊ​രാ​ൾ ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​ണ്. നാ​ലു​പേ​ർ പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ‌

‌സ​ന്പ​ർ​ക്ക​ പട്ടി​ക​യി​ലു​ള്ള​വ​രി​ൽ രോ​ഗം ‌

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ നേ​ര​ത്തെ കോ​വി​ ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ ന്നു.
പ​ത്ത​നം​തി​ട്ട​യി​ലെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മാ​ടം മ​ല്ല​ശേ​രി സ്വ​ദേ​ശി (28), പത്തനംതിട്ടയിൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഒ​രാ​ളും മെ​ഴു​വേ​ലി​യി​ൽ മ​രി​ച്ച രോ​ഗ​ബാ​ധി​ത​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന 41 കാ​ര​ൻ, നി​ര​ണ​ത്ത് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് (43), സ​ഹോ​ദ​ര​ൻ (ഒ​ന്പ​ത്) എ​ന്നി​വ​രും രോ​ഗ​ബാ​ധി​ത​രാ​യി.
മൈ​ക്രോ​ലാ​ബ് ജീ​വ​ന​ക്കാ​രി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ ഒ​രാ​ളും ഇ​ല​ന്തൂ​രി​ലെ പഞ്ചായത്ത് ജീവനക്കാരന്‍റെ സ​ന്പ​ർ​ക്ക​ത്തി​ൽ 49 കാ​ര​നും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌