മ​ത്താ​യി​യു​ടെ മ​ര​ണം: ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം
Sunday, August 2, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ക​ഴി​ഞ്ഞ 28നാ​ണ് മ​ത്താ​യി മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് നാ​ളെ ഒ​രാ​ഴ്ച​യാ​കു​മെ​ന്നി​രി​ക്കേ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്രം കേ​സെ​ടു​ത്ത് മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് പോ​ലീ​സ്. വ​നം​വ​കു​പ്പാ​ക​ട്ടെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​രോ​പ​ണ​വി​ധേ​യ​രാ​വ​യ​വ​രെ സ്ഥ​ലം​മാ​റ്റു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. പോ​ലീ​സ് സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ത​ന്നെ രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ല്‍​എ ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ട​പ്പ​ന​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ല്‍ ക​ട്ട​ച്ചി​റ, കു​ട​പ്പ​ന​ക്കു​ളം ദേ​ശ​സ​മി​തി യോ​ഗം ചേ​ര്‍​ന്നു.

വ​ന​പാ​ല​ക​രി​ല്‍​നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ടു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലും ഉ​പ​ദ്ര​വ​ങ്ങ​ളി​ലും യോ​ഗം ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

ദേ​ശ​സ​മ​തി ര​ക്ഷാ​ധി​കാ​രി ബ​സ​ലേ​ല്‍ റ​മ്പാ​നന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ അം​ഗം ഫാ.​ഡോ.​മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം, വാ​ര്‍​ഡ് മെം​ബ​ര്‍ ശ​ശി​ധ​ര​ന്‍, സ​ജീ​ഷ്, അ​ജി ച​ന്ദ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ച് വ​നം​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ വ​ന​പാ​ല​ക​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ പ്ര​ശ്‌​നം ഒ​തു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​നം​വ​കു​പ്പെ​ന്ന് സൂ​ച​ന.

ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നെ​ങ്കി​ലും മ​ത്താ​യി കി​ണ​റ്റി​ല്‍​ച്ചാ​ടി മ​രി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴും മൊ​ഴി എ​ടു​ത്ത​പ്പോ​ഴും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ക​സ്റ്റ​ഡി നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്നും വ​രു​ത്തി തീ​ര്‍​ക്കാ​നും ശ്ര​മ​മു​ണ്ട്. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള മ​ഹ​സ​ര്‍ ഇ​തി​നു തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വ​നം​വ​കു​പ്പ് സ്ഥ​ലം മാ​റ്റി​യ​ത്.

റേ​ഞ്ച് ഓ​ഫീ​സ​ര്‍ വേ​ണു​കു​മാ​റി​നെ അ​രി​പ്പ ഫോ​റ​സ്റ്റ് ടെ​യി​നിം​ഗ് സ്‌​കൂ​ളി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.
ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ജേ​ഷ് കു​മാ​റി​നെ പ​ച്ച​ക്കാ​നം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ. ​കെ. പ്ര​ദീ​പ്കു​മാ​ര്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​സ​ന്തോ​ഷ്, വി.​എം. ല​ക്ഷ്മി, ടി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ ക​രി​കു​ളം റേ​ഞ്ചി​ലേ​ക്കും ട്രൈ​ബ​ല്‍ വാ​ച്ച​ര്‍ ഇ. ​പ്ര​ദീ​പ് കു​മാ​റി​നെ ളാ​ഹ​യി​ലേ​ക്കു​മാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ഇ​തി​നി​ടെ റാ​ന്നി ഡി​എ​ഫ്ഒ​യും അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.