മൂ​ന്നു​പേ​രി​ൽ കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; വ​രാ​നു​ള്ള​ത് 1486 ഫ​ല​ങ്ങ​ൾ
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രു വ​യ​സു​ള്ള കു​ട്ടി അ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​മു​ണ്ടാ​യി​ല്ല. മൂ​ന്നു പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടാ​തെ 48 നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ കൂ​ടി മാ​ത്ര​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്.
1486 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ ഉ​ച്ച​വ​രെ ല​ഭി​ക്കാ​നു​ണ്ട്.
കൂ​ടാ​തെ ഇ​ന്ന​ലെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം പു​റ​മേ നി​ന്നെ​ത്തി​യ​വ​രാ​ണ്.
ഒ​മാ​നി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (65), സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (ഒ​രു​വ​യ​സ്), ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ പ്ര​മാ​ടം സ്വ​ദേ​ശി (31) എ​ന്നി​വ​രി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു​വ​യ​സു​കാ​രി മു​ത്ത​ശി​ക്കൊ​പ്പ​മാ​ണ് സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ​ത്. കു​ട്ടി​ക്ക് ഇ​ര​ട്ട സ​ഹോ​ദ​രി​യു​മു​ണ്ട്.
മാ​താ​പി​താ​ക്ക​ൾ സൗ​ദി​യി​ൽ ത​ന്നെ​യാ​യ​തി​നാ​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ട്ടി​ക്കൊ​പ്പം മു​ത്ത​ശി​യും ഇ​ര​ട്ട​ക്കു​ട്ടി​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്.ജി​ല്ല​യി​ൽ ഇ​തു​വ​രെ 584 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വ​രെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 86 പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ 19 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 316 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. 267 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​രു മ​ര​ണ​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്.

കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ലും രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും ഇ​ന്ന​ലെ മു​ത​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സി​റ്റീ​വാ​യി തു​ട​രു​ന്ന​വ​രെ​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. 19 പേ​രെ ഇ​ന്ന​ലെ ഇ​ര​വി​പേ​രൂ​രി​ലേ​ക്ക് മാ​റ്റി.
ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 255 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന, ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. 12 പേ​ർ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 291 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ 11 പേ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യ​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 132, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 19, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 72 , പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 36 ഇ​ര​വി​പേ​രൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 19 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 13 പേ​ർ ക​ഴി​യു​ന്നു.