അ​നു​മോ​ദ​ന​യോ​ഗം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പ​രാ​തി ‌
Monday, July 13, 2020 10:20 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് തി​രു​മൂ​ല​പു​രം സി​പി​എം പ്രാ​ദേ​ശി​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത അ​നു​മോ​ദ​ന പ​രി​പാ​ടി ന​ട​ത്തി​യ​തി​നെ​തി​രെ പ​രാ​തി.‌
പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എ​ന്നി​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ സി​പി​എം നേ​താ​ക്ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​നു​മോ​ദ​ന യോ​ഗ​ങ്ങ​ൾ ജി​ല്ലാ​ക​ള​ക്ട​ർ നി​രോ​ധി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​പാ​ടി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, ടൗ​ൺ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി ത​മ്പാ​ൻ എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. ‌