റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ 286ല്‍ 28 ​പോ​സി​റ്റീ​വ് ‌
Saturday, July 11, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ മേ​ഖ​ല​യി​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ത്തി​യ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​നു വി​ധേ​യ​രാ​യ 288 ആ​ളു​ക​ളി​ല്‍ 28 പേ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ‌ജി​ല്ല​യി​ല്‍ റാ​പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ലൂ​ടെ വേ​ഗ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച നാ​ലു പേ​ര്‍​ക്കും ഇ​ന്ന​ലെ 24 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ 28 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.സ്ര​വ പ​രി​ശോ​ധ​ന​യി​ലൂ​ടെ 15 മി​നി​റ്റി​നു​ള്ളി​ല്‍ രോ​ഗ സ്ഥി​രീ​ക​ര​ണം ന​ട​ത്താം എ​ന്നു​ള്ള​താ​ണ് റാ​പ്പി​ഡ് ആന്‍റിജ​ന്‍ ടെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത. കൊ​റോ​ണ വൈ​റ​സി​ന്‍റെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നെ​യാ​ണ് റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് എ​ന്നു പ​റ​യു​ന്ന​ത്. ഇ​തി​ലൂ​ടെ രോ​ഗ​മു​ള്ള വ്യ​ക്തി​യെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​കും. എ​ന്നാ​ല്‍, ടെ​സ്റ്റി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ തു​ട​രേ​ണ്ട​തും കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടോ എ​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ട​തു​മാ​ണ്.

റാ​പ്പി​ഡ് ടെ​സ്റ്റി​ല്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നു ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ റി​വേ​ഴ്‌​സ് ട്രാ​ന്‍​സ്‌​ക്രി​പ്റ്റൈ​സ് പോ​ളി​മെ​റൈ​സ് ചെ​യി​ന്‍ റി​യാ​ക്ഷ​നി​ലൂ​ടെ (ആ​ര്‍​ടി​പി​സി​ആ​ര്‍) രോ​ഗ സ്ഥി​രീ​ക​ര​ണം ന​ട​ത്താം.

ഉ​റ​വി​ട​മി​ല്ലാ​തെ രോ​ഗി​ക​ള്‍ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണു​ക​ളി​ലേ​യും ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ലേ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ബ​ന്ധ​മു​ള്ള പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്ടാ​ക്ടു​ക​ളെ​യും ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തു​ന്ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ​യും റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും.

കു​മ്പ​ഴ​യി​ലെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യോ​ടെ നി​ര്‍​ത്തി. ഇ​നി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 1000 ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ​ക്കി​റ്റാ​ണ് ജി​ല്ല​യി​ലേ​ക്കെ​ത്തി​യി​രു​ന്ന​ത്. ‌