ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷം‌
Saturday, July 11, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ കു​ല​ശേ​ഖ​ര​പ​തി, കു​മ്പ​ഴ മേ​ഖ​ല​യി​ലാ​യി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 25 പേ​ര്‍​ക്ക്. ഇ​തി​ല്‍ 24 പേ​രി​ല്‍ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലും ഒ​രാ​ള്‍​ക്ക് സ്ര​വ​പ​രി​ശോ​ധ​ന​യി​ലു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ അ​ഞ്ചു​പേ​രി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ നാ​ലു​പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ‌

പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​യ മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി, മു​സ്‌​ലിം​ലീ​ഗ് വി​ദ്യാ​ര്‍​ഥി നേ​താ​വ് തു​ട​ങ്ങി​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​രെ​യാ​ണ് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി കു​മ്പ​ഴ എ​ന്‍​എ​ച്ച്എം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‌ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 185 സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. ‌

കു​ല​ശേ​ഖ​ര​പ​തി, കു​മ്പ​ഴ, മ​ല​യാ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലാ​യി രോ​ഗം പ​ട​ര്‍​ന്ന​വ​രി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍, ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ലാ​യു​ള്ള​ത്. വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം പൊ​തു​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​ര്‍ ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ‌

ഇ​വ​രെ​ക്കൂ​ടാ​തെ പ​ന്ത​ളം, ക​ല്ലൂ​പ്പാ​റ, വാ​യ്പൂ​ര് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു പേ​ര്‍​ക്കു കൂ​ടി ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഒ​രു പ​ന്ത​ളം സ്വ​ദേ​ശി (38) ഒ​ഴി​കെ​യു​ള്ള​വ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. ‌

പ​ന്ത​ളം ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (26), പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി (35), ക​ല്ലൂ​പ്പാ​റ ക​ട​മാ​ന്‍​കു​ളം സ്വ​ദേ​ശി (37), കോ​ട്ടാ​ങ്ങ​ല്‍ വാ​യ്പൂ​ര് സ്വ​ദേ​ശി (60) എ​ന്നി​വ​രി​ലാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത പ​ന്ത​ളം സ്വ​ദേ​ശി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ര്‍​ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ള്‍ ഡ്രൈ​വ​റു​മാ​ണ്. ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം കു​മ്പ​ഴ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ട​മാ​ന്‍​കു​ളം സ്വ​ദേ​ശി കാ​ലി​ലെ മു​റി​വി​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​യി​ട്ടു​ണ്ട്. വാ​യ്പൂ​ര് സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്ത് ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​താ​ണ് സ​മീ​പ​കാ​ല​ത്തെ പ്ര​ധാ​ന സ​ന്ദ​ര്‍​ശ​നം. ‌‌