പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗ​വ്യാ​പ​നം വി​വി​ധ ത​ല​ങ്ങ​ളി​ൽ, ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആരോഗ്യവകുപ്പ്
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വി​വി​ധ ത​ല​ങ്ങ​ളി​ൽ ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആരോഗ്യവകുപ്പ്. സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടെ​യെ​ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക​രോ​ഗി​ക​ളി​ൽ ഒ​രു ഡോ​ക്ട​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ക​യും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​റ​ന്‍റൈ​നീ​ലാ​കു​ക​യും ചെ​യ്യു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വി​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യു​ടെ വ​ലി​പ്പ​വും നി​രീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​താ​ണ്. ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രി​ൽ രോ​ഗം ക​ണ്ടെ​ത്തു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. വ്യാ​പാ​രി​ക​ൾ, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഡ്രൈ​വ​ർ തു​ട​ങ്ങി​യ​വ​രി​ലൊ​ക്കെ രോ​ഗം ക​ണ്ട​തും ആ​ശ​ങ്ക കൂ​ട്ടു​ന്ന​താ​ണ്.
മൂ​ന്നാം​ഘ​ട്ട​ത്തി​ൽ നേ​ര​ത്തെ ഒ​രു ആ​ശാ പ്ര​വ​ർ​ത്ത​ക​യി​ലും ന​ഴ്സി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ശാ പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യി​രു​ന്നെ​ങ്കി​ലും പു​തി​യ രോ​ഗി​ക​ൾ ഇ​തി​ൽ നി​ന്നു​ണ്ടാ​യി​ല്ല. ന​ഴ്സി​നും സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ണ്ടാ​യി​ല്ല.