ഡോ​ക്ട​ർ​ക്കു കോ​വി​ഡ്; റാ​ന്നി​യി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റാ​കും
Tuesday, July 7, 2020 10:42 PM IST
റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കും.
ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി തീ​രു​മാ​ന​മെ​ടു​ക്കും.
താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന വാ​ർ​ഡും ഡോ​ക്ട​ർ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജ് സ്ഥി​തി ചെ​യ്യു​ന്ന വാ​ർ​ഡു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റാ​കു​ന്ന​ത്. ഡോ​ക്ട​റു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ ആ​റ് ഡോ​ക്ട​ർ​മാ​രും ര​ണ്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഇ​ന്ന​ലെ മു​ത​ൽ ക്വാ​റ​ന്‍റൈ​നീ​ലി​ലാ​യി. കൂ​ടു​ത​ൽ​പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. കാ​ഷ്വാ​ലി​റ്റി​യി​ലും താ​മ​സ​സ്ഥ​ല​ത്തു​മാ​യി ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള രോ​ഗി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും.
ഡോ​ക്ട​റു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലേ ഇ​തു വ്യ​ക്ത​മാ​കു​ക​യൂ​ള്ളൂ.
ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി മാ​ത്ര​മാ​ണ് ഡോ​ക്ട​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലും പോ​യി​രു​ന്നി​ല്ല.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ത​ന്നെ​യാ​ണ് ഡോ​ക്ട​റു​ടെ സ്ര​വം ശേ​ഖ​രി​ച്ച​ത്. അ​തി​നാ​ൽ ര​ണ്ടു​ദി​വ​സ​മാ​യി അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ നീ​ലു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.