ന​വീ​ക​രി​ച്ച റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 3, 2020 10:27 PM IST
റാ​ന്നി: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ചെ​ല​വ​ഴി​ച്ചു ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ന്നു.
2015 - 2020 ഇ​ട​തു​ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ 54 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ച്ച​ത്.​പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ വ​ഴി വാ​ണി​ഭ​ക്കാ​രെ ഒ​ഴി​വാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കെ​ത്താ​ൻ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ യാ​ർ​ഡി​ലെ കോ​ണ്‍​ക്രീ​റ്റിം​ഗ് മാ​റ്റി ബ​സ് സ്്റ്റാ​ൻ​ഡി​നു​ള്ളി​ൽ പൂ​ട്ടു​ക​ട്ട പാ​കു​ന്ന​തി​ന് 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ വെ​ള്ള​ക്കെ​ട്ട്് ഒ​ഴി​വാ​ക്കി വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി 499940 രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ട നി​ർ​മി​ച്ചു.
16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡും ഫു​ഡ് പാ​ത്തും നി​ർ​മി​ച്ചു.
ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ ത​റ ടൈ​ൽ പാ​കി വൃ​ത്തി​യാ​ക്കി., ടെ​ർ​മി​ന​ൽ കെ​ട്ടി​ടം പെ​യി​ന്‍റ​ടി​ക്കു​ന്ന​ത്തി​നും ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും സാ​ധി​ച്ചു. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി രാ​ജീ​വ്, പൊ​ന്നി തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നു റ്റി. ​സാ​മു​വ​ൽ, അ​നി​ത അ​നി​ൽ​കു​മാ​ർ, ബെ​റ്റ്സി കെ. ​ഉ​മ്മ​ൻ, ലാ​ലി ജോ​സ​ഫ്, ബി​നി​റ്റ് മാ​ത്യു, എ​ൽ​സി മാ​ത്യൂ, ലി​ജി ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.