കി​ർ​ഗി​സ്ഥാ​നി​ൽ നി​ന്ന് കു​ട്ടി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പി.​ജെ. കു​ര്യ​ന്‍റെ ഇ​ട​പെ​ട​ൽ ‌
Thursday, July 2, 2020 10:25 PM IST
മ​ല്ല​പ്പ​ള്ളി: കി​ർ​ഗി​സ്ഥാ​നി​ൽ ഇ​സൈ​ക്കു​ൾ എ​ന്ന സ്ഥ​ല​ത്ത് ഒ​ന്നാം വ​ർ​ഷ മെ​ഡി​സി​ന് പ​ഠി​ക്കു​ന്ന 32 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​വു​മാ​യി മു​ൻ രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻപ്ര​ഫ. പി.​ജെ.​കു​ര്യ​ൻ. മ​ല്ല​പ്പ​ള്ളി നാ​ര​ക​ത്താ​നി, വാ​ളി​പ്ലാ​ക്ക​ൽ സു​നി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൾ അ​ക്സ സൂ​സ​ൻ ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 32 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന് നാ​ട്ടി​ലെ​ത്തു​ന്ന​ത്.
ഇ​ന്ന് രാ​വി​ലെ 7.30 നു​ള്ള എ​യ​ർ ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ചേ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പി. ​ജെ. കു​ര്യ​നെ നേ​രി​ൽ ക​ണ്ട് കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം കി​ർ​ഗി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്ക് നാ​ട്ടി​ൽ വ​രാ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു.
ലോ​ക് ഡൗ​ൺ കാ​ര​ണം കു​ട്ടി​ക​ൾ ഹോ​സ്റ്റ​ലി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​മോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തെ കു​ട്ടി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ടീ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്. ‌