'ശ​ബ്ദ​വും വെ​ളി​ച്ച​വും' മാ​റാ​ല പി​ടി​ച്ചു ‌
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​ല​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​ൽ ന​ഷ്ട​ത്തി​ലാ​യ സം​രം​ഭ​ങ്ങ​ളി​ൽ പ്ര​ധാ​നി​ക​ളാ​ണ് ശ​ബ്ദ​വും വെ​ളി​ച്ച​വും ന​ൽ​കി​യി​രു​ന്ന മൈ​ക്ക് സെ​റ്റ് ഉ​ട​മ​ക​ൾ. ഇ​വ​രോ​ടൊ​പ്പം സ​മാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.‌

മാ​ർ​ച്ച് എ​ട്ടി​ന് ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​ദ്യം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രാ​ണ് മൈ​ക്ക് സെ​റ്റ് ഉ​ട​മ​ക​ൾ. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മൈ​ക്ക് സെ​റ്റ് ച​ലി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്.
മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കാ​മാ​യി​രു​ന്ന വ​രു​മാ​ന​ങ്ങ​ളെ​ല്ലാം നി​ല​ച്ചു. ഉ​ത്സ​വം, പെ​രു​ന്നാ​ളു​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ എ​ല്ലാം ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കും അ​നു​മ​തി​യാ​യി​ട്ടി​ല്ല. വി​വാ​ഹം, ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​വ​യി​ലേ​ക്ക് മൈ​ക്ക് സെ​റ്റു​കാ​രെ വി​ളി​ക്കു​മാ​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളാ​യ​തോ​ടെ ഇ​തും ഇ​ല്ലാ​താ​യി.‌മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ൾ മൈ​ക്ക് സെ​റ്റ് ഉ​ട​മ​ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ഏ​റെ ന​ട​ന്നി​രു​ന്ന​ത്.

തി​ര​ക്കേ​റെ​യു​ള്ള ദി​വ​സ​ങ്ങ​ൾ ഇ​ക്കു​റി അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട​താ​യി. ഇ​തോ​ടെ ഒ​രു​വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷ​ക​ളാ​ണ് അ​സ്ത​മി​ച്ച​ത്. സീ​സ​ണി​ലേ​ക്ക് പു​തി​യ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി ത​യാ​റെ​ടു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് പ്ര​തി​സ​ന്ധി എ​ത്തി​യ​ത്. ശ​ബ്ദ​വും വെ​ളി​ച്ച​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ത്തി​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി.

ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ളോ മ​റ്റോ ഇ​ല്ലാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മൈ​ക്കു സെ​റ്റ് മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. മ​റ്റു ജോ​ലി​ക​ളി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രി​ലേ​റെ​പ്പേ​രും. സം​വി​ധാ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​മാ​ണ് ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ‌

നൂ​റു​ക​ണ​ക്കി​നു മൈ​ക്കു​ക​ളും സ്പീ​ക്ക​റു​ക​ളും ഇ​ല്യൂ​മി​നേ​ഷ​ൻ ലൈ​റ്റു​ക​ളും മാ​റാ​ല പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ ത​ക​രാ​റി​ലാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ആ​ധു​നി​ക​ത​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞ​പ്പോ​ൾ പ​ല​രും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് സം​രം​ഭം വി​ക​സി​പ്പി​ച്ച​വ​രാ​ണ്. വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് ഇ​പ്പോ​ൾ മു​ട​ങ്ങി.

മൊ​റ​ട്ടോ​റി​യ​ത്തി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല. എ​ന്നാ​യാ​ലും തി​രി​ച്ച​ട​യ്ക്ക​ണം. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലു​മാ​ണ്. സം​ഘ​ട​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ചെ​റി​യ തോ​തി​ൽ ധ​ന​സ​ഹാ​യ​മെ​ത്തി​ച്ചെ​ങ്കി​ലും തു​ട​രാ​നാ​യി​ല്ല.

ഇ​ള​വു​ക​ൾ, ഉ​ച്ച​ഭാ​ഷി​ണി അ​നു​വാ​ദം, വാ​യ്പ തി​രി​ച്ച​ട​വി​നു സാ​വ​കാ​ശം, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ, ജ​ന​റേ​റ്റ​ർ ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള അ​ധി​ക നി​കു​തി ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. ‌
‌ (അ​വ​സാ​നി​ച്ചു)