ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം: ര​ണ്ട് കേ​സു​ക​ളെ​ടു​ത്തു ‌
Wednesday, July 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ല്‍, മാ​സ്‌​ക് ധ​രി​ക്കാ​തി​രി​ക്ക​ല്‍, ക്വാ​റ​ന്‍റൈ​ന്‍ അ​നു​സ​രി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.

ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് അ​ടൂ​ര്‍ മ​ണ​ക്കാ​ല സ്വ​ദേ​ശി​ക്കെ​തി​രെ​യും തി​രു​വ​ല്ല തി​രു​മൂ​ല​പു​രം മാ​ക്ഫാ​സ്റ്റി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. മാ​സ്‌​ക് വ​യ്ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് 73 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ‌ലം​ഘ​ന​ങ്ങ​ള്‍ ജ​ന​മൈ​ത്രി പോ​ലീ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മ​റ്റും നി​രീ​ക്ഷി​ച്ച് ന​ട​പ​ടി​ക​ള്‍ എ​ടു​ത്തു വ​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന​ലെ 24 കേ​സു​ക​ളി​ലാ​യി 20 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​റു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ‌