ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഡി​ഡി​ഇ​യും അ​ഭി​ന​ന്ദി​ച്ചു
Tuesday, June 30, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്താ​ന്‍ പ​രി​ശ്ര​മി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​ധ്യാ​പ​ക​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും അ​തി​ലു​പ​രി ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കി​ട​യി​ലും ന​ന്നാ​യി പ​രീ​ക്ഷ എ​ഴു​തി ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​ മാ​യി തീ​ര്‍​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ഭി​ന​ന്ദി​ച്ചു.
ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സൗ​ക​ര​ങ്ങ​ള്‍ ഒ​രു​ക്കി, ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് യ​ത്‌​നി​ച്ച അ​ധ്യാ​പ​ക​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ.​ഹ​രി​ദാ​സ് അ​ഭി​ന​ന്ദി​ച്ചു.
മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​യ​ര്‍​ന്ന വി​ജ​യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ വ​രു​ന്ന അ​ധ്യ​യ​ന വ​ര്‍​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് നൂ​ത​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.