പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, June 2, 2020 10:04 PM IST
ചി​കി​ത്സ​യി​ൽ 31 പേ​ർ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മേ​യ് 23ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കോ​ന്നി പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ 30 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തി​നേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.
ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 53 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ 21 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 31 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞു. ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്. 24 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. മൂ​ന്ന് പേ​ർ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ്.
65 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​വ​രി​ൽ 11 പേ​ർ ഇ​ന്ന​ലെ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ എ​ത്തി​യ​വ​രാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 27 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ എ​ട്ടു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ അ​ഞ്ചു പേ​രും റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 22 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

നി​രീ​ക്ഷ​ണ​ത്തി​ൽ 4246 പേ​ർ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 4246 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്പ​ർ​ക്ക​ത്തി​ലാ​യ 74 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3371 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 801 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 77 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 255 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 116 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1166 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 223 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 8443 സാ​ന്പി​ളു​ക​ളാ​ണ്പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ 191 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. 402 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.