10 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ‌‌
Monday, June 1, 2020 9:52 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ പ​ത്തു​പേ​രെ​ക്കൂ​ടി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 58 പേ​രാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌
ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ 29 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ ര​ണ്ടു​പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ ആ​റു​പേ​രും റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ഒ​രാ​ളു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 20 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍.‌
4103 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​വി​ധ കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട 72 ആ​ളു​ക​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.‌ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3298 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 733 പേ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 78 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 148 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ‌
ജി​ല്ല​യി​ല്‍ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ 114 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ 1137 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ 122 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 8220 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 226 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 372 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌