മാം​ങ്കോ​സ്റ്റി​ൻ ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങേ​കാ​ൻ കോ​ന്നി പ​ഞ്ചാ​യ​ത്ത് ‌
Thursday, May 28, 2020 9:13 PM IST
‌കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാം​ങ്കോ​സ്റ്റി​ൻ ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്നു. പ​ഴ​ങ്ങ​ളു​ടെ റാ​ണി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മാം​ങ്കോ​സ്റ്റി​ൽ പ​ഴം ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റ്റി അ​യ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​ത്പാ​ദ​നം കോ​ന്നി​യി​ലു​ണ്ട്. ഓ​രോ വ​ർ​ഷ​വും 50 മു​ത​ൽ 100 വ​രെ ട​ൺ ക​യ​റ്റി അ​യ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന​മാ​ണു​ള്ള​ത്. അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1,10,17, 18 വാ​ർ​ഡു​ക​ളി​ലാ​യി ചെ​റു​കി​ട ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ മാം​ങ്കോ​സ്റ്റി​ൽ കൃ​ഷി ചെ​യ്തു​വ​രു​ന്നു. കോ​വി​ഡ് 19വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യാ​ൻ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വി​ല​കു​റ​ച്ച് പ​ഴം സം​ഭ​രി​ക്കാ​ൻ ആ​ളു​ക​ളെ​ത്തു​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് മാം​ങ്കോ​സ്റ്റി​ൻ പ​ഴം ശേ​ഖ​രി​ച്ച് 'കോ​ന്നി ക്വീ​ൻ' എ​ന്ന പേ​രി​ൽ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ്യാ​പാ​ര മേ​ള ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ന്നി കൃ​ഷി​ഭ​വ​ൻ, ക​ർ​ഷ​ക​രു​ടെ സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​പാ​ര മേ​ള.‌
ജൂ​ൺ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ക​ർ​ഷ​ക​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദീ​നാ​മ്മ റോ​യി - 9048509110 , കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി ല​ക്ഷ്മി - 6282702383, ക​ർ​ഷ​ക പ്ര​തി​നി​ധി ശ​ശി​ധ​ര​ൻ നാ​യ​ർ - 9847981833 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ദീ​നാ​മ്മ റോ​യി, ജ്യോ​തി ല​ക്ഷ്മി, ശ​ശി​ധ​ര​ൻ നാ​യ​ർ, തു​ള​സീ​ദാ​സ് കെ., ​ത​ങ്ക​ച്ച​ൻ കെ.​എ, ജോ​ണി​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌