ഗ​ൾ​ഫി​ലേ​ക്ക് മ​ട​ക്കം ആ​ഗ്ര​ഹി​ച്ച പ്ര​വാ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ന​ട​പ​ടി​യാ​യി​ല്ല ‌
Thursday, May 28, 2020 9:13 PM IST
പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫി​ൽ നി​ന്നും ലോ​ക്ക്ഡൗ​ണി​നു മു​ന്പ് നാ​ട്ടി​ൽ​വ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ത്തു ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കു​വൈ​റ്റി​ൽ നി​ന്നും മാ​ർ​ച്ചി​ൽ നാ​ട്ടി​ലെ​ത്തു​ക​യും അ​വ​ധി ക​ഴി​ഞ്ഞ് തി​രി​കെ പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​വ​രു​മാ​യ പ്ര​വാ​സി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി. ‌
ഗ​ൾ​ഫി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി വി​മാ​ന​ങ്ങ​ൾ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്ന് അ​ങ്ങോ​ട്ട് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ല​ക്കി​ല്ലെ​ങ്കി​ലും കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. കു​ടും​ബ​മാ​യി ഗ​ൾ​ഫി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ല​രും ഒ​റ്റ​യ്ക്കു നാ​ട്ടി​ലെ​ത്തി കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്.
ഗ​ൾ​ഫി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രെ ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തു​മി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഭ​ർ​ത്താ​വ് നാ​ട്ടി​ലും ഭാ​ര്യ ഗ​ൾ​ഫി​ലു​മാ​യി ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രു​ണ്ട്. ലോ​ക്ക്ഡൗ​ണി​നേ തു​ട​ർ​ന്ന് ഗ​ൾ​ഫി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രി​ൽ ചി​ല​ർ​ക്ക് ഇ​തേ​വ​രെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​മാ​യി​ട്ടി​ല്ല. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ നാ​ട്ടി​ലും കു​ടു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രി​ൽ പ​ല​രെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം ല​ഭി​ച്ചു​വെ​ങ്കി​ലും കു​വൈ​റ്റ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്കും മ​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ‌‌