ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ‌
Tuesday, March 31, 2020 10:08 PM IST
കോ​ഴ​ഞ്ചേ​രി: ബീ​ഹാ​റു​കാ​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ട് - പ്ലാ​ളം​ച്ചോ​ട്, ക​നാ​ൽ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പാ​റ്റ്ന സ്വ​ദേ​ശി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് മു​ൻ കേ​ന്ദ്ര മ​ന്ത്രി രാ​ധാ മോ​ഹ​ൻ സിം​ഗ് ഇ​ട​പെ​ട്ട​ത്.
വി​ഷ​യം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നേ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ച്ചു.
ആ​റ​ൻ​മു​ള​യി​ൽ ന​ട​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന മ​ന്ത്രി അ​ന്ന് പ​രി​ച​യ​പ്പെ​ട്ട അ​ജ​യ​കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ത​ന്‍റെ നാ​ടാ​യ പാ​റ്റ്ന സ്വ​ദേ​ശി​ക​ളു​ടെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ക്ര​മി​ക​രി​ച്ച വി​വ​ര​വും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് രാ​ധാ​മോ​ഹ​ൻ​സിം​ഗി​നെ ഫോ​ണി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. ‌

പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ‌

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി ഹോ​മി​യോ​പ്പ​തി വ​കു​പ്പ്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യി ക​ഴി​യു​ന്ന ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ​പ്പ​തി​വ​കു​പ്പ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഏ​നാ​ത്ത്, ഏ​ഴം​കു​ളം, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ലാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
ഏ​ഴം​കു​ള​ത്തെ എം​സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന് അ​ടു​ത്തു​ള്ള ക്യാ​മ്പി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം ​എ​ല്‍ എ, ​ഹോ​മി​യോ​പ്പ​തി ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ബി​ജി ഡാ​നി​യേ​ല്‍, ഡോ.​പൂ​ര്‍​ണി​മ, ഡോ.​റെ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ‌‌