മ​ല്ല​പ്പ​ള്ളി​യി​ല്‍ സ​ന്ന​ദ്ധ​സേ​ന
Sunday, March 29, 2020 10:03 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത കൊ​റോ​ണാ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രെ​യും അ​തേ വീ​ടു​ക​ളി​ലു​ള്ള മ​റ്റു​ള്ളവ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​സേ​ന​യെ നി​യോ​ഗി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ല്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വി​വി​ധ സ​ന്ന​ദ്ധ​സേ​നാ നേ​താ​ക്ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ന്ന ആ​ലോ​ച​ന​യി​ല്‍ പാ​കം ചെ​യ്ത ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് 56 പേ​രു​ടെ ആ​ദ്യ​ഘ​ട്ട ലി​സ്റ്റ് ത​യാ​റാ​ക്കി. ഒ​രു വാ​ര്‍​ഡി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ വി​ത​ര​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ക്ര​മ​മാ​യി മ​രു​ന്നു​ക​ള്‍ വാ​ങ്ങി​വ​രു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍​ക്ക് പാ​ലി​യേ​റ്റി​വ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രു​ന്നു​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും.