പി​​താ​​വി​​ന് സ​​ഹാ​​യം എ​​ത്തി​​ച്ച എ​​സ്ഐ​​ക്ക് ന​​ന്ദി പ​​റ​​ഞ്ഞ് മ​​ക​​ൾ
Sunday, March 29, 2020 10:01 PM IST
കോ​​ട്ട​​യം: ലോ​​ക്ക് ഡൗ​​ണ്‍ ദി​​ന​​ങ്ങ​​ളി​​ൽ വീ​​ട്ടി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യ പി​​താ​​വി​​നു അ​​ടി​​യ​​ന്ത​​ര​​മാ​​യി സ​​ഹാ​​യം എ​​ത്തി​​ച്ച കി​​ട​​ങ്ങൂ​​ർ എ​​സ്ഐ ആ​​ന്‍റ​​ണി ജോ​​സ​​ഫ് നെ​​റ്റോ​​യ്ക്കും കേ​​ര​​ള പോ​​ലീ​​സി​​നും ന​​ന്ദി അ​​റി​​യി​​ച്ചു മ​​ക​​ൾ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു ഇ -​മെ​​യി​​ൽ അ​​യ​​ച്ചു.
ക​​ട്ട​​ച്ചി​​റ ഒ​​രി​​ക്കാ​​ല ഒ.​​സി. ദേ​​വ​​സ്യ (80) വീ​​ട്ടി​​ൽ ഒ​​റ്റ​​യ്ക്കാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​നു ഭ​​ക്ഷ​​ണ​​വും മ​​റ്റും ത​യാ​റാ​​ക്കി ന​​ല്കു​​ന്ന​​തി​​നാ​​യി ഒ​​രു ജോ​​ലി​​ക്കാ​​രി വീ​​ട്ടി​​ൽ എ​​ത്തി​​യി​​രു​​ന്നു.
ലോ​​ക്ക് ഡൗ​​ണ്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ നാ​​ലു ദി​​വ​​സ​​മാ​​യി ജോ​​ലി​​ക്കാ​​രി​​യ്ക്ക് ദേ​​വ​​സ്യ​​യു​​ടെ വീ​​ട്ടി​​ലേ​​ക്കു പോ​​കാ​​ൻ സാ​​ധി​​ക്കാ​​താ​​യി. ഇ​​തോ​​ടെ ഭ​​ക്ഷ​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​യാ​​ൾ ബു​​ദ്ധി​​മു​​ട്ടി. സം​​ഭ​​വ​​മ​​റി​​ഞ്ഞ ദേ​​വ​​സ്യ​​യു​​ടെ മൈ​​സൂ​​രി​​ലു​​ള്ള മ​​ക​​ൾ ഡോ. ​​ജീ​​ന ദേ​​വ​​സ്യ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ വെ​ബ്സൈ​​റ്റി​​ൽ​​നി​​ന്നും ന​​ന്പ​​ർ എ​​ടു​​ത്ത് കി​​ട​​ങ്ങൂ​​ർ എ​​സ്ഐ ആ​​ന്‍റ​​ണി ജോ​​സ​​ഫ് നെ​​റ്റോ​​യെ വി​​ളി​​ച്ചു. സം​​ഭ​​വ​​മ​​റി​​ഞ്ഞ എ​​സ്ഐ ഉ​​ട​​ൻ ത​​ന്നെ ജോ​​ലി​​ക്കാ​​രി​​യോ​​ട് ദേ​​വ​​സ്യ​​യു​​ടെ വീ​​ട്ടി​​ലേ​​ക്കു പോ​​കാ​​ൻ നി​​ർ​​ദ്ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തു.
ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങി​​ൽ ജോ​​ലി​​യ്ക്കു ദേ​​വ​​സ്യ​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് പോ​​കാ​​ൻ പാ​​സ് ന​​ല്കു​​ക​​യും ചെ​​യ്തു. എ​​സ് ഐ ആ​​ന്‍റ​​ണി ജോ​​സ​​ഫ് നെ​​റ്റോ​​യ്ക്കും ന​​ന്ദി പ​​റ​​ഞ്ഞും സ​​ഹാ​​യം ഒ​​രി​​ക്ക​​ലും മ​​റ​​ക്കി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു​​മാ​​ണ് ഇ -​മെ​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.