പ​ത്ത​നം​തി​ട്ട​യി​ല്‍ 363 പേ​ര്‍ അ​റ​സ്റ്റി​ല്‍, 281 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 370 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും 363 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും 281 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​ര​വെ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന് എ​ട്ടു കേ​സു​ക​ളും ഇ​തി​ല്‍​പെ​ടു​ന്നു.വ്യ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യും അ​ല്ലാ​തെ​യും പു​റ​ത്തി​റ​ങ്ങു​ന്ന​തും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്ന​വ​ര്‍ അ​ത് ലം​ഘി​ക്കു​ന്ന​തും നി​താ​ന്ത ജാ​ഗ്ര​ത​പു​ല​ര്‍​ത്തി ജി​ല്ലാ പോ​ലീ​സ് ത​ട​യു​മെ​ന്നും നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. പ​ട്ട​ണ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഊ​ടു​വ​ഴി​ക​ളി​ലും പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഇ​ല്ലാ​തെ​യും ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ​യും ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രെ​യും വാ​ഹ​ന യാ​ത്രി​കാ​രെ​യും പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് തു​ട​രും.