ജാ​ഗ്ര​ത​യോ​ടെ ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ൾ
Wednesday, March 25, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് രാ​ജ്യം മു​ഴു​വ​ന് ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്പോ​ൾ അ​വ​ശ്യ​വ​സ്തു​വെ​ന്ന നി​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ക്ഷീ​ര​വി​ക​സ വ​കു​പ്പ്, മി​ൽ​മ എ​ന്നി​വ​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് പാ​ലി​ന്‍റെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ൾ.

ജി​ല്ല​യി​ലെ 175 പ്രാ​ഥ​മി​ക ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ദി​വ​സ​വും ര​ണ്ടു​നേ​ര​വും ക്ഷീ​ര​ക​ർ​ഷ​ക​രും പാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളും ബ​ന്ധ​പ്പെ​ടു​ന്ന ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ സോ​പ്പ്, ഹാ​ൻ​ഡ് വാ​ഷ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തും ക്യൂ​വി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു​മാ​ണ് സം​ഭ​ര​ണ വി​ത​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ച്ച് എ​ത്തി​ച്ചേ​രു​ന്ന ക​ർ​ഷ​ക​രും കു​റ​ഞ്ഞ അ​ള​വി​ൽ പാ​ൽ എ​ത്തി​ച്ചി​രു​ന്ന ക​ർ​ഷ​ക​രും പി·ാ​റി നി​ൽ​ക്കു​ന്പോ​ൾ പാ​ൽ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ്ധ​ന ഉ​ണ്ടാ​യ​താ​യി ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഭ​ര​ണ വി​ത​ര​ണ സ​മ​യ​ങ്ങ​ളി​ൽ സം​ഘ​ത്തി​ൽ എ​ത്തു​ന്ന ക​ർ​ഷ​ക​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ’ബ്രേ​ക്ക് ദ് ​ചെ​യ്ൻ’ പ​രി​പാ​ടി​ക​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

പ്ര​തി​ദി​നം ശ​രാ​ശ​രി 49000 ലി​റ്റ​ർ പാ​ൽ സം​ഭ​ര​ണം ന​ട​ത്തു​ന്ന ക്ഷീ​ര​സം​ഘ​ങ്ങ​ൾ 12000 ലി​റ്റ​ർ പാ​ൽ പ്രാ​ദേ​ശി​ക വി​ല്പ​ന ന​ട​ത്തു​ക​യും 37000 ലി​റ്റ​ർ പാ​ൽ മി​ൽ​മ​യു​ടെ ത​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റി പ്ലാ​ന്‍റി​ലും ന​ല്കു​ന്ന​താ​യി ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.