അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ളു​ടെ തി​ര​ക്ക്, പ​ച്ച​ക്ക​റി​ക​ൾ​ക്കു ക്ഷാ​മം
Monday, March 23, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളം ലോ​ക്ഡൗ​ണി​ലേ​ക്കു പോ​കു​ന്നു​വെ​ന്ന സൂ​ച​ന​യേ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ക്യൂ ​ദൃ​ശ്യ​മാ​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ആ​ളു​ക​ളെ പു​റ​ത്ത് ക്യൂ ​നി​ർ​ത്തി അ​ക​ത്തേ​ക്ക് ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് ഏ​റെ​യാ​യി​രു​ന്നു.

പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ൽ ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ തീ​ർ​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലോ​ഡു​വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യും തീ​ർ​ന്നി​രു​ന്നു. ആ​ളു​ക​ൾ വ​ൻ​തോ​തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത പ​ല​യി​ട​ത്തും കാ​ണാ​നു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട അ​ട​ക്കം പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ബ​സ് സ​ർ​വീ​സും ഭാ​ഗി​ക​മാ​യി​രു​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും രാ​വി​ലെ മു​ത​ൽ ഓ​ടി​യി​ല്ല. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തി.