റോ​ഡു​വി​ക​സ​നം: മ​തി​ൽ പൊ​ളി​ച്ച​തി​നെ​തി​രെ പ​രാ​തി
Friday, February 28, 2020 11:01 PM IST
മ​ഠ​ത്തും​ചാ​ൽ : മു​ക്കൂ​ട്ടു​ത​റ റോ​ഡു​വി​ക​സ​നം, സ്വ​കാ​ര്യ മ​തി​ലു​ക​ൾ പൊ​ളി​ച്ച​തി​നെ​തി​രെ പ​രാ​തിവെ​ച്ചൂ​ച്ചി​റ: കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്ത് റോ​ഡി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ടു​ക​ളു​ടെ മു​ന്നി​ലെ മ​തി​ലു​ക​ൾ പൊ​ളി​ച്ച​തി​നെ​തി​രെ പ​രാ​തി. ഈ ​ഭാ​ഗ​ത്ത് വെ​ട്ടു​കു​ഴി​യി​ൽ രാ​ജു, അ​ടി​ച്ചി​റ​യി​ൽ ജോ​യി, വ​ള​വ​നാ​ലി​ൽ ബോ​ബി എ​ന്നി​വ​രു​ടെ മ​തി​ലു​ക​ളും ഗേ​റ്റു​ക​ളും മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ളി​ച്ചു ക​ള​ഞ്ഞ​താ​യാ​ണ് പ​രാ​തി. റോ​ഡു വീ​തി കൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മെ​ടു​ക്കു​ന്പോ​ൾ സ്ഥ​ല​മു​ട​മ​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തു പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ന​ഷ്ടം സം​ഭ​വി​ച്ച വീ​ട്ടു​ട​മ​സ്ഥ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഒ​ന്നു മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും സ്ഥ​ല​മു​ട​മ​ക​ൾ പ​റ​യു​ന്നു.