ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന് പ​ണം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റെ​ന്ന് ധ​ന​മ​ന്ത്രി ‌‌
Thursday, February 27, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: മു​നി​സി​പ്പാ​ലി​റ്റി അ​നു​വാ​ദം ന​ൽ​കി​യാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം ഉ​ട​ൻ പ​ണം അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ,
നി​ല​വി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല സ്റ്റേ​ഡി​യ​മാ​യി കൊ​ടു​മ​ൺ വി​ക​സി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ന​ലെ അ​വി​ടെ​യെ​ത്തി​യ മ​ന്ത്രി പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​നു​മ​തി ന​ൽ​കാ​ത്ത​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
സ്റ്റേ​ഡി​യം നി​ർ​മി​ച്ച് ആ​രും എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്നി ​ല്ല.
അ​ത് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ത് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​ണ്.
മു​നി​സി​പ്പാ​ലി​റ്റി എ​പ്പോ​ൾ അ​നു​വാ​ദം ന​ൽ​കു​ന്നോ അ​പ്പോ​ൾ ത​ന്നെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന് പ​ണം അ​നു​വ​ദി​ക്കു​മെ​ന്ന് ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യം നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​ത് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു ‌