ഏ​ക​ദി​ന സെ​മി​നാ​റും വ​നി​താ സം​ഗ​മ​വും
Friday, February 21, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​റി​യാ​നി സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത മാ​തൃ​വേ​ദി പ​ത്ത​നം​തി​ട്ട വൈ​ദി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​റും ജി​ല്ലാ വ​നി​താ സം​ഗ​മ​വും ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും നാ​ര​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. രാ​വി​ലെ ന​ട​ന്ന സെ​മി​നാ​റി​ൽ . ഫാ. ​വ​ർ​ഗീ​സ് കാ​ക്ക​ല്ലി​ൽ, ജോ​ർ​ജ്കു​ട്ടി ആ​ഗ​സ്തി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും വ​നി​താ സം​ഗ​മ​വും രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ഗ​ര​റ്റ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി മാ​ണി​കു​ളം, ജി​ല്ലാ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, ലീ​ലാ​മ്മ ജോ​ർ​ജ്, വ​ത്സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​യ് പു​തു​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജെ​സി​യ​മ്മ അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു. ‌