കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, February 17, 2020 10:51 PM IST
കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശം. പ​രി​സ്ഥി​തി അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് കെ​ട്ടി​ടം നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് കേ​ന്ദ്ര സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

അ​തേ സ​മ​യം ആ​ശു​പ​ത്രി നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 148 കോ​ടി രൂ​പ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ലെ 80 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും ബാ​ക്കി​യു​ള്ള തു​ക ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ നീ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഏ​പ്രി​ലോ​ടു കൂ​ടി ആ​ശു​പ​ത്രി ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നാ​ണ് ഇ​പ്പോ​ള്‍ തി​രി​ച്ച​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.